# ഒപ്റ്റിമിസം ഒരു പുതിയ സാമ്പത്തിക മാതൃകയെ സമന്വയിപ്പിക്കുന്നു | ലേയർ 2 റിവ്യൂ

By [Bankless Malayalam ](https://paragraph.com/@bankless-malayalam) · 2023-07-29

---

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ലയർ 2 എക്കോസിസ്റ്റത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ അത് ട്രാക്ക് ചെയുന്നത് ഞങ്ങൾക്ക് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായി മാറിയിരിക്കുന്നു! ടോട്ടൽ വാല്യൂ ലോക്ക് ചെയ്തിരിക്കുന്നത് 10 ബില്യണ്‍ ഡോളറിനു മുകളിൽ പോയിരിക്കുന്നു, അതുപോലെ ഈ ആഴ്ചക്ക് മുമ്പ് Zsync ഒരു ബ്രേക്ക്ത്രൂ നേടി:

![](https://storage.googleapis.com/papyrus_images/96855566a1bdfb4a386bbb952464fa74b59da3feff626ed832298772941668da.jpg)

എത്തീരിയത്തിന്റെ സ്കെലിങ് സൊല്യൂഷൻസ് പെട്ടെന്ന് വളർന്നുകൊണ്ടിരിക്കുന്നു, അതുകൊണ്ട് ഇപ്പോൾ കൂടുതൽ മുൻഗണന അതിന്റെ ഗവേര്ണൻസിലാണ്. പോളിഗണിന്റെ [ത്രീ പില്ലർസ് ഓഫ് ഗവേര്ണൻസ്](https://polygon.technology/blog/polygon-2-0-governance?utm_source=twitter&utm_medium=social&utm_content=polygon-2.0-governance) , അതുപോലെ ഒപ്ടിമിസത്തിന്റെ  [ലോ ഓഫ് ചെയിൻസ്](https://optimism.mirror.xyz/JfVOJ1Ng2l5H6JbIAtfOcYBKa4i9DyRTUJUuOqDpjIs) എന്നിവ ജൂലൈയിൽ വന്നു. ഈ എക്കോസിസ്റ്റമുകൾ എങ്ങനെ നല്ലപോലെ വളർത്താൻ കഴിയും, സ്കെയിൽ ചെയ്യാൻ കഴിയും എന്നതിനെ ആസ്പദമാക്കി ഉണ്ടാക്കിയ ഫ്രെയിംവർക്കുകൾ ആണിവ. ഒരു കൂട്ടായ ഓൺചെയിൻ ലോകം സാധ്യമാക്കാൻ ഉള്ള ഉൾകാഴച്ച നല്കാൻ ഇത്തരം ഡെവലപ്മെന്റ്സ് വളരെ നല്ല രീതിയിൽ ഉപകരിക്കും.

നമ്മൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഭാവിയോട് അടുക്കുമ്പോൾ , ഇത്തരം ഫ്രെയിം-വർക്കുകൾ നമ്മുക്കു നാളെ വീണ്ടും നോക്കാവുന്ന ചരിത്രങ്ങളായി മാറും, അതുപോലെ ഇതിൽ നിന്ന് നമ്മൾ കൂടുതൽ നേട്ടങ്ങളും മാറ്റങ്ങളും ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെടാൻ  പ്രാപ്തരാവും. ഈ ലക്കത്തിൽ,  HiroKennelly സാമൂഹിക സാമ്പത്തിക പുരോഗതിയെ സ്വാധീനിച്ചിട്ടുള്ള രണ്ടു പ്രധാനപ്പെട്ട വർക്കുകളെ തിരിഞ്ഞു നോക്കുന്നു, ഈ ആശയം ഒപ്ടിമിസത്തിന്റെ വിഷനോട് അതായതു പബ്ലിക് ഗുഡ് അതുപോലെ പ്രോഫിറ്റബിലിറ്റി എന്നിവ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നുള്ള ഫ്രെയിംവർക്കിലൂടെ അത്തരം ഒരു ഭാവിയെ സൃഷ്ടിക്കുന്നതിനോട് ചേർത്ത് സംസാരിക്കുന്നു.

ലേയർ 2 ന് പറ്റിയുള്ള ഏറ്റവും പുതിയ വിവരണങ്ങൾ, ത്രെഡുകൾ, പ്രൊപ്പോസലുകൾ, ടിഡ്ബിറ്റുകൾ എന്നിവയ്ക്കായി ഞങ്ങളുടെ ന്യൂസ്ലെറ്റേഴ്സ് വായിക്കുക, നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലേയർ 2 ഏതെന്ന് പറയാൻ ഞങ്ങളുടെ പോളിൽ വോട്ട് ചെയ്യാൻ മറക്കരുത്.

![](https://storage.googleapis.com/papyrus_images/c48b5f66c7d15e9cd94fe092477368044e69aeb160306b843f0da568681e6fba.png)

**കോൺട്രിബ്യുട്ടർസ് :** [Warrior](https://twitter.com/BanklessWARRIOR), [jengajojo](https://twitter.com/Jengajojo), [thinkDecade](https://twitter.com/thinkDecade), [trewkat](https://twitter.com/trewkat), [HiroKennelly](https://twitter.com/HiroKennelly)

**✅ ആക്ഷൻ ഇനങ്ങൾ**

🏃♀️ പോളിഗോൺ ഫോറത്തിലെ നടപടികൾ മനസിലാക്കുക: [ത്രീ പില്ലർസ് ഓഫ് ഗവേര്ണൻസ്](https://polygon.technology/blog/polygon-2-0-governance?utm_source=twitter&utm_medium=social&utm_content=polygon-2.0-governance)

🗳️ താഴെ ഞങ്ങളുടെ ആദ്യത്തെ യൂസർ പോൾ വോട്ട് രേഖപ്പെടുത്തുക !

\*\*🔥 ചൂടുള്ള വാർത്ത \*\*

ആർബിറ്ററം ഫൌണ്ടേഷൻ  ഗ്രാന്റ്സ്  പ്രോഗ്രാം

ആർബിട്രം ഫൌണ്ടേഷൻ അതിൻറെ ഫൌണ്ടേഷൻ ഗ്രാൻറ്സ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്, തുടക്കത്തിൽ ഡിസെൻട്രലൈസ്ഡ് ആപ്ലിക്കേഷനുകൾ, ടൂൾസ്, ആർബിട്രത്തിനു പ്രയോജനപ്പെടുന്ന ഇൻഫ്രാസ്ട്രക്ക്ച്ചേഴ്സ്  എന്നിവയിൽ ആണ് മുൻഗണന. ശ്രദ്ധിക്കുക, ഇത് ഒരു ഫൌണ്ടേഷൻ അടിസ്ഥാനമാക്കിയുള്ള ഒരു സംരംഭമാണ്  കൂടാതെ ആർബിട്രം-DAO ലെ ഏതെങ്കിലും ഗ്രാൻറ് പ്രോഗ്രാമുമായി ഇത് കൂടി ചേരുന്നില്ല.

![](https://storage.googleapis.com/papyrus_images/1badb6fd95d32c35afd157cadc9290e2230d90fa388bb3b819a31b20ba093bb5.jpg)

**🏛 Governance**

⭐ ഫീച്ചർ ചെയ്ത പ്രപ്പോസലുകൾ

[https://forum.polygon.technology/t/the-three-pillars-of-polygon-governance-call-for-proposals/11847](https://forum.polygon.technology/t/the-three-pillars-of-polygon-governance-call-for-proposals/11847)

![](https://storage.googleapis.com/papyrus_images/20e84f75a59e1a5127693ee7cb6f1a95d6b9b430ea9a3468c78ba6ad580a290f.jpg)

ദി  ത്രീ  പില്ലേർസ്  ഓഫ്  പോളിഗോൺ 2.0 ഗവേര്ണൻസ് ഏതൊക്കെയാന്നെന്നു നോക്കുമ്പോ:

1 . പ്രോട്ടോകോൾ ഗവേര്ണൻസ് :

എഥേറിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ പില്ലേർസ്  പോളിഗോൺ ഇമ്പ്രൂവ്മെൻറ് പ്രൊപ്പോസലുകൾക്കും ഡെവലപ്പർ-ഓറിയൻറഡ് കോളുകൾക്കും ഒരു ഫ്രെയിംവർക്ക് നൽകുന്നു, കൂടാതെ കമ്മ്യൂണിറ്റി [ഫോറത്തിൻറെ](https://forum.polygon.technology/) പ്രാധാന്യത്തെ പറ്റിയും കൂടുതൽ ഊന്നൽ നൽകുന്നു.

2 . സിസ്റ്റം സ്മാർട്ട്  കോൺട്രാക്ട്  ഗവേര്ണൻസ് :

അടിസ്ഥാന സൌകര്യ സുരക്ഷയാണ്  പരമപ്രധാനമെന്ന് തിരിച്ചറിഞ്ഞ പോളിഗോൺ പ്രോട്ടോക്കോൾ ഇന്റെഗ്രിറ്റി ഉറപ്പാക്കുന്നതിനും കരാറുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ഇക്കോസിസ്റ്റം അംഗങ്ങളും സുരക്ഷാ വിദഗ്ധരും ചേർന്നുണ്ടാക്കിയ സുരക്ഷാ കൌൺസിലുകൾ ഉപയോഗിക്കുന്നു. കാലക്രമേണ, പോളിഗോൺ ഡിസെൻട്രലൈസ്ഡ് സുരക്ഷാ പരിഹാരങ്ങൾ പിന്തുടരുന്നതിനോടൊപ്പം, സുരക്ഷാ കൌൺസിലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

3\. കമ്മ്യൂണിറ്റി ട്രഷറി  മാനേജ്‌മന്റ് :

ഒപ്റ്റിമിസത്തിൽ നിന്ന് ചില കാര്യങ്ങൾ ഉൾക്കൊണ്ട്, ഡിസിൻട്രലൈസ്ഡ് ആയിട്ടുള്ള ഉദ്യമങ്ങളെ പിന്തുണയ്ക്കുന്ന, അതിനു വേണ്ടിയുള്ള  അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിൻ ധനസഹായം നൽകാൻ എങ്ങനെ സഹായിക്കാമെന്ന് പരിശോധിക്കാൻ പോളിഗോൺ ആഗ്രഹിക്കുന്നു.

പോസ്റ്റ് അവസാനിക്കുന്നത് മൂന്ന് പില്ലറുകളിൽ കമ്മ്യൂണിറ്റി ഫീഡ്ബാക്ക് തേടുന്ന നിർദ്ദേശങ്ങൾക്കുള്ള ആഹ്വാനത്തോടെയാണ് , അതിനാൽ ദയവായി വെബ് 3 മൂല്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഇക്കോസിസ്റ്റം നിർമ്മിക്കാൻ പോളിഗോണിനെ സഹായിക്കുക! കൂടുതൽ വിവരങ്ങൾക്ക് ഈ 🧵 കാണുക:

![](https://storage.googleapis.com/papyrus_images/824c6bdf81224c3e3233335515963e5494537a26c52491beae8fa5a6ae28acea.jpg)

\*\*💬 ഡിസ്കഷനിലുള്ള പ്രൊപോസൽസ് \*\*

[**അര്ബിട്രം**](https://forum.arbitrum.foundation/) 

*   [അപ്ഡേറ്റ് സെക്യൂരിറ്റി കൌൺസിൽ എലെക്ഷൻ സ്റ്റാർട്ട് ഡേറ്റ്  റ്റു  എൻഷുവർ ടൈം ഫോർ സെക്യൂരിറ്റി ഓഡിറ്റ്](https://forum.arbitrum.foundation/t/proposal-update-security-council-election-start-date-to-ensure-time-for-security-audit/15426) 
    

[**ഒപ്ടിമിസം**](https://gov.optimism.io/) 

*   [ദി  ഫ്യുച്ചർ ഓഫ് ഒപ്ടിമിസം ഗവേര്ണൻസ്](https://gov.optimism.io/t/the-future-of-optimism-governance/6471)
    

*   [ലോ ഓഫ് ചെയിൻസ് v0.1: ഫുൾ ഡ്രാഫ്റ്റ്](https://gov.optimism.io/t/law-of-chains-v0-1-full-draft/6514) 
    

[**പോളിഗോൺ**](https://forum.polygon.technology/) 

*   [ദി ഫസ്റ്റ് പില്ലേർ: പ്രോട്ടോകോൾ ഗവേര്ണൻസ്](https://forum.polygon.technology/t/the-first-pillar-protocol-governance/11972)
    

*   [ദി  സെക്കന്റ്  പില്ലേർ : സിസ്റ്റം  സ്മാർട്ട്  കോൺട്രാക്ടസ്  ഗവേര്ണൻസ്](https://forum.polygon.technology/t/the-second-pillar-system-smart-contracts-governance/12151) 
    

*   [ദി  തേർഡ്  പില്ലേർ : കമ്മ്യൂണിറ്റി  ട്രഷറി](https://forum.polygon.technology/t/the-third-pillar-community-treasury/12379) 
    

[**സ്റ്റാർക്നെറ്റ്**](https://community.starknet.io/) 

*   [സ്റ്റാർക്നെറ്റ്  v0.12.1](https://community.starknet.io/t/efficient-utilization-of-sequencer-capacity-in-starknet-v0-12-1/95607)
    

**🗳️ പോളിങ്  സ്റ്റേഷൻ**

![](https://storage.googleapis.com/papyrus_images/30875ab686eab5df43d528395463ef020b6620702ad09aff0c0b4b3022879120.jpg)

\*\*🪂 എയർഡ്രോപ് സ്റ്റേഷൻ \*\*

![](https://storage.googleapis.com/papyrus_images/5c1e3a371b68629b76ce72a006a372f68842f26fe1d7fb311bb24e65665c795f.jpg)

\*\*📈 ഡാറ്റ \*\*

**ലയർ 2-ൽ ടോട്ടൽ വാല്യൂ ലോക്ക് ചെയ്തിരിക്കുന്നത്  $10 ബില്യൺ കടന്നു !**

![](https://storage.googleapis.com/papyrus_images/a52d9f9eacc6f57cc355ae4209020759af75731bdb0806a7576b26deb3e5c9a4.jpg)

**ടോട്ടൽ വാല്യൂ ലോക്ക് ചെയ്ത ഏറ്റവും മികച്ച പത്ത് പ്രോജക്ട്സ്:**

![](https://storage.googleapis.com/papyrus_images/8f1e9664f64303802057f06323f4d591fd0f34533690594b3762f732bc1f0cd3.jpg)

\*\*                                   \*\*    ഉറവിടം\*\*: [L2BEAT](https://l2beat.com/scaling/summary)\*\*

\*\*🔭 ശ്രദ്ധിക്കേണ്ട പ്രോജക്ടുകൾ \*\*

\*\*അര്ബിട്രം \*\*

\*\*കഴിഞ്ഞ ഏഴു ദിവത്തെ ഏറ്റവും കൂടുതൽ  ടോട്ടൽ വാല്യൂ ലോക്ക് ചെയ്ത പ്രൊജക്റ്റ്സ് \*\*

![](https://storage.googleapis.com/papyrus_images/bb15a2a49a8920784b63fb1b75f5fa91a9ed13cb65fff480683b76960b11b9b8.jpg)

**ട്രെൻഡിംഗ് എൻഎഫ്ടി (NFT) ശേഖരങ്ങൾ**

![](https://storage.googleapis.com/papyrus_images/cf38a15c96ae1562ad2b876502acc0b73ded1470d0b3897f9e7e3e6506639326.jpg)

\*\* \*\*    ഉറവിടം: [Arbitrum Hub](https://twitter.com/ArbHubETH/status/1681696971646734336)

\*\*ആളുകൾ കൂടുതൽ ഉള്ള പ്രൊജക്റ്റ്സ് \*\*

![](https://storage.googleapis.com/papyrus_images/af0752ed0efe6a669f8b8657ff0022bea4cae5e3ac7d06c7eb7c1783bacbfbef.png)

\*\* \*\*   ഉറവിടം: [Arbitrum Inside**r**](https://twitter.com/arbinsider/status/1683001496927969282)

\*\*ഒപ്ടിമിസം \*\*

\*\*കഴിഞ്ഞ ഏഴു ദിവത്തെ ഏറ്റവും കൂടുതൽ  ടോട്ടൽ വാല്യൂ ലോക്ക് ചെയ്ത പ്രൊജക്റ്റ്സ് \*\*

![](https://storage.googleapis.com/papyrus_images/b8cc3313da1f7a9f46505742e41f6a85a906aa6f635564130bb8306c4f0728f6.jpg)

**ട്രെൻഡിംഗ് എൻഎഫ്ടി (NFT) ശേഖരങ്ങൾ**

![](https://storage.googleapis.com/papyrus_images/c6aaba80e15b97b0f1fb59af51a11a3011703fddf38105044fde53719d72060d.jpg)

**കഴിഞ്ഞ ഏഴു ദിവത്തെ ഏറ്റവും കൂടുതൽ  ടോട്ടൽ വാല്യൂ ലോക്ക് ചെയ്ത പ്രൊജക്റ്റ്സ്**

![](https://storage.googleapis.com/papyrus_images/f2b96b8d26d3d4f9fec93395102d5d09400cab8877a1844eda1e993da8cb32a9.jpg)

**കഴിഞ്ഞ ഏഴു ദിവത്തെ ഏറ്റവും കൂടുതൽ  ടോട്ടൽ വാല്യൂ ലോക്ക് ചെയ്ത പ്രൊജക്റ്റ്സ്**

![](https://storage.googleapis.com/papyrus_images/8b2d85f26c56063da1d8d876fcc2a55dd2f2b07bde542a6c19718bcfd58a4284.jpg)

ഗ്രന്ഥകർത്താവ്: HiroKennelly

![](https://storage.googleapis.com/papyrus_images/49e122077864a2cc8755d94a6fe98d0f112f87a8929026f7c05cc6468c555509.jpg)

കശാപ്പുകാരൻറെയോ വാറ്റുകാരന്റെയോ ബേക്കറുടെയോ കാരുണ്യത്തിൽ നിന്നല്ല നമ്മൾ നമ്മുടെ അത്താഴം പ്രതീക്ഷിക്കേണ്ടത്, മറിച്ച് അവരുടെ സ്വന്തം താല്പര്യവുമായി ബന്ധപെട്ടയാണ്

\- ആദം സ്മിത്ത്, [ദി വെൽത്ത് ഓഫ് നേഷൻസ്](https://www.goodreads.com/work/quotes/19056941-the-wealth-of-nations-books-i-iii)

തൊഴിലാളി ജോലി ചെയ്യുന്ന സമയം ആണ്, മുതലാളി അവനിൽ നിന്ന് വാങ്ങിയ തൊഴിലാളി-ശക്തിയെ ഉപഭോഗം ചെയ്യുന്നത്...

\- കാൾ മാർക്സ്, [ദാസ് കാപ്പിറ്റൽ](https://books.google.com.au/books?id=sxQl44nJmjwC)

"ഇമ്പാക്ട് = പ്രോഫിറ്റ്  എന്ന സമവാക്ക്യം പോലെ ഏതൊരു വ്യക്തി കളക്റ്റീവിന് വേണ്ടി സൃഷ്‌ടിച്ച പോസിറ്റീവ് ഇമ്പാക്റ്റിനു അതിന്റെ പ്രോഫിറ്റ് എന്നപോലെ റിവാർഡ് നൽകണം"

— [ദി ഒപ്ടിമിസം കളക്റ്റീവ്](https://open.substack.com/pub/banklessmalllu/p/e81?utm_campaign=post&utm_medium=web) 

ക്യാപിറ്റലിസത്തിനു എന്തോ കുഴപ്പമുണ്ടെന്നത് ഇന്നത്തെ കാലത്തു നമുക്ക് ഒരു വലിയ വാർത്തയല്ല, എത്രെയോ ആളുകൾക്ക് കുറെ സമ്പാദ്യം ഇതുമൂലം സാധ്യമായി, അതെ സമയം നാം വസിക്കുന്ന ഈ ഭൂമിക്ക് ഒരിക്കൽ തിരിച്ചു പോവാൻ പറ്റാത്ത രീതിയിലുള്ള നാശനഷ്ടങ്ങൾ ഇതുമൂലം ഉണ്ടായി, അതുപോ ഒരുപാടു ആൾക്കാരെയും - ഇതിൽ മിക്കവാറും അവര് ചെയുന്ന ജോലി ഉപേക്ഷിച്ചു അവർ വീട്ടിൽ ഉപേക്ഷിച്ചു പോന്ന അവരുടെ സത്ത്വത്തിലേക്കു മടങ്ങണം-  സാമ്പത്തിക ഭൂപടത്തിലെ ചെറിയ ഡാറ്റ പോയിന്റുകൾ ആക്കി മാറ്റി.

ഇത് മുൻകൂട്ടി കണ്ടിരുന്നതാണ്, എന്നാൽ ഇത് നമ്മുടെ വിധി അല്ല.

ആധുനിക കാലത്തു, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഘടനകൾ നിർമ്മിച്ച രണ്ടു അടിസ്ഥാന ഗ്രന്ഥങ്ങളുണ്ട് : ആദം സ്മിത്ത് രചിച്ച 'ദ വെൽത്ത് ഓഫ് നേഷൻസ്' (1776), കാൾ മാർക്സിൻറെ 'ദാസ് കാപിറ്റൽ' (1867) എന്നിവയാണ് അവ.

അക്കാദമിയയിൽ ഉള്ളവർ ഈ രണ്ടു പുസ്തകങ്ങളെ കുറിച്ച് പല രീതിയിൽ എഴുന്നുണ്ടെങ്കിലും, ഇത് രണ്ടും ഫിലോസോഫിക്കൽ കോർ ടെസ്റ്റുകൾ ആണ്- സാമൂഹികവും സാമ്പത്തികവുമായ ഡാറ്റകളാൽ സമ്പന്നം- അത് പ്രീ മോഡേൺ ഹിസ്റ്റോറിയിൽ എത്തിച്ചേരുകയും , ലോകം എന്താ ഇങ്ങനെ എന്നും  മാനവികതയുടെ പ്രോഗ്രെസ്സിനു വേണ്ടി എന്തൊക്കെ ചെയ്യണം എന്നും ഡെമോൺസ്‌ട്രേറ്റ് ചെയ്തു നൽകുകയും ചെയ്യുന്നു.

അവർ എഴുതിയ കാര്യങ്ങളോട് നിങ്ങൾക്കു യോജിപ്പ് ഇല്ലെങ്കിലും, വലിയ ചോദ്യങ്ങളോട് മല്ലടിക്കുന്ന വലിയ ചിന്തകരാണ്  ഇരുവരും എന്ന് സംശയമുണ്ടാവില്ല. മനുഷ്യരാശിയെ എങ്ങനെ ഉയർത്താം, പുരോഗതിയുടെ സൂചി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ കുറിച്ചും അവരുടെ ദർശനങ്ങൾ വളരെ ഇൻകോമ്പാറ്റിബിൾ ആണ്.

\*\*പല നിരീക്ഷണങ്ങൾ ( ഡയലറ്റിക്സ്)  ഡൈസ് ചെയ്യപ്പെടുമ്പോൾ \*\*

സ്മിത്തും മാർക്സും സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക സിദ്ധാന്തങ്ങൾ നമുക്ക് നൽകുന്നു, പക്ഷെ ഒരു ഫ്രെയിം വർക്ക് ഇല്ലാതെ അവരുടെ വർക്ക് മനസിലാക്കാൻ വളരെ പ്രയാസമാണ്. ഈ ബുദ്ധിമുട്ടുള്ള  വിവരങ്ങൾ അല്ലെങ്കിൽ ഇൻഫർമേഷൻ വിശകലനം ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളിൽ ഒന്ന് ഡയലറ്റിക്സ് വഴി ആണ്, അടിസ്ഥാന ഫോർമുല താഴെ പറയുന്നു:

തീസിസ്→ആന്റി-തീസിസ് →സിന്തസിസ്, ഈ രസകരമായ ഗ്രാഫിൽ വിശദീകരിച്ച പോലെ:

![](https://storage.googleapis.com/papyrus_images/73e8b152067074b4033a9887989c6fce5f26e64668545e517b4483868c4d6908.jpg)

ചിത്രം ഉറവിടം: [സ്കെച്ച്പ്ലാൻറുകൾ](https://sketchplanations.com/thesis-antithesis-synthesis). [ക്രിയേറ്റീവ് കോമൺസ്      ആട്രിബ്യൂഷൻ](https://creativecommons.org/licenses/by-nc/4.0/)\-[NonCommercial 4.0 അന്താരാഷ്ട്ര ലൈസൻസ് പ്രകാരം ലൈസൻസ്](https://creativecommons.org/licenses/by-nc/4.0/)

'മുതലാളിത്ത'ത്തിൻറെ മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങൾ തന്റെ അനുഭവങ്ങളിലൂടെ സാക്ഷാത്കരിക്കുന്നതിനു മാർക്സ് നൽകിയ പ്രതികരണം തൻറെ ആന്റി-തീസിസ് പ്രസിദ്ധീകരിക്കുക എന്നതായിരുന്നു, ദാസ് കാപ്പിറ്റൽ, സ്മിത്ത് പ്രോത്സാഹിപ്പിച്ച സാമ്പത്തിക വ്യവസ്ഥ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന് വാദിച്ചു, അവരുടെ അധ്വാനത്തെയും അതിൻറെ ഫലങ്ങളെയും അതു തടസ്സപ്പെടുത്തുമെന്നും, അവരുടെ അധ്വാനം മറ്റുള്ളവരെ സമ്പന്നരാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് സ്വന്തം മൂല്യത്തിൽ നിന്ന് അകന്നുപോകാൻ കാരണമാകുന്നു എന്നും , പ്രൊഡക്ഷന് നേതൃത്വം നൽകിയ വ്യക്തികൾക്കു പ്രോഫിറ് കൂടി കൊണ്ടിരിക്കും എന്ന് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ ക്യാപിറ്റലിസ്റ്റുകളെ അട്ടിമറിച്ച് എല്ലാവർക്കും തുല്യപദവിയും സമ്പത്തും, ഒരേ തരം സാമൂഹ്യക്ഷേമരാഷ്ട്രവും നിലനിൽക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കാൻ തൊഴിലാളി നേതൃത്വത്തിലുള്ള വിപ്ലവത്തിൻ മാർക്സ് ആഹ്വനം ചെയ്തു.

ഇന്നത്തെ കാലത്തേക്ക് പെട്ടെന്ന് വന്നാൽ, ഏറ്റവും തീവ്ര മാർക്സിസ്റ്റ് ചിന്താഗതിക്കാരൻ പോലെയും കാറൽ മാർക്സിന്റെ ബൌദ്ധിക പ്രവൃത്തികൾ അമൂല്യമാണെന്നു പറയുമെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ വിനാശകരമാണെന്ന അഭിപ്രായക്കാരാവും. ഒരു മാർക്കറ്റ് ഇടതിന്റെ ആവശ്യകത മനസിലാക്കി, അവരുടെ സ്വയം കാര്യങ്ങൾക്കു മുൻഗണന നൽകി, എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഓഹരിയുടമകളെ സമ്പന്നമാക്കാൻ നമ്മുടെ ഒഴിവു സമയം ചെലവഴിക്കുമ്പോൾ മറ്റുള്ളവരുടെ ലാഭത്തിനായി അധ്വാനിക്കുന്ന ഹൈപ്പർ ക്യാപിറ്റലിസത്തിൻറെ ഈ അവസ്ഥയിൽ നമ്മൾ നിലനിൽക്കുന്നതുപോലെ, നമ്മൾ ഒകെ ചിന്തിക്കുന്നത് എങ്ങനെ കൂടുതൽ മൂല്യം സൃഷ്ടിക്കുക എന്നതിനെ പറ്റി ആണ്.

സ്മിത്തിന് ശേഷമുള്ള ഇരുന്നൂറ്റി എന്ത് വർഷത്തിനും, മാർക്സിനു ശേഷമുള്ള നൂറ്റമ്പതു വര്ഷത്തിനും ശേഷം കാപിറ്റലിസത്തിന്റെ ഏറ്റവും മികച്ച ഭാഗങ്ങളും (ഒരു വിപണി നിർണ്ണയിക്കുന്ന മത്സരം) സോഷ്യലിസവും (നമ്മുടെ സഹമനുഷ്യർക്കുള്ള പരിചരണവും പിന്തുണയും) സംയോജിപ്പിക്കുന്ന കൂടുതൽ ഒപ്ടിസ്മിസ്റ്റിക് ആയുള്ള  സാമ്പത്തിക മാതൃകയുടെ സമയമാണിത്, രണ്ടിന്റെയും ഒരു സമന്വയം, ഒരു [ഒപ്ടിമിസ്റ്റിക് വിഷൻ](https://banklessmalllu.substack.com/p/e81), എന്നിട് അത് ലോകത്തോട് പങ്കിടുക.

മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഒപ്റ്റിമിസം കളക്ടീവിന്റെ ലളിതമായ ഒരു ഫോർമുല:

ഇമ്പാക്ട്=പ്രോഫിറ്റ്

\*\*ഇമ്പാക്ട്=പ്രോഫിറ്റ് എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ ദർശനം ആണ് \*\*

"ഫിസിക്കൽ ലോകത്തിനായി നിർമ്മിച്ച പാരമ്പര്യ സാമ്പത്തിക നിയമങ്ങൾ" ഉപേക്ഷിച്ച് നമ്മുടെ സാമൂഹിക-സാമ്പത്തിക പ്രക്രിയയെ മാറ്റി ചിന്തിക്കാനും മുമ്പെങ്ങുമില്ലാത്തവിധം ഓർഗനൈസ് ചെയ്തു ഏകോപിപ്പിക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മെ ഈ ബ്ലോക്ക്‌ചെയിൻ-പവർഡ് ഡിജിറ്റൽ യുഗത്തിൽ പ്രാപ്തരാക്കും എന്ന ആശയമാണ് ഒപ്ടിമിസ്റ്റിക് വിഷന്റെ കാതൽ.

ഒപ്റ്റിമിസം കളക്റ്റീവ് ഇപ്പോ നോക്കുമ്പോൾ പകുതി നിറഞ്ഞ  ഗ്ലാസ് ആയി തോന്നാം, എന്നാൽ അവരും പ്രായോഗികവാദികളാണ്, മാത്രമല്ല വിപണിയിലെ ഡയനാമിക്സ് ക്യാപിറ്റലിസത്തിനു മുമ്പുള്ളതാണെന്നും ദീർഘകാല ബന്ധങ്ങൾ പോലെ നമ്മുടെ സാമൂഹിക ഘടനയിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും തിരിച്ചറിയുന്നു. ഈ അവസ്ഥയോടുള്ള പ്രതികരണം എന്തെന്നാൽ, ഒരു റീജനറേറ്റീവ് ആയ ക്രിപ്റ്റോ ഇക്കണോമിക് മോഡലിലൂടെ റിട്രോ ആക്റ്റീവ് പബ്ലിക് ഗുഡ്സ് സൃഷ്ട്ടിച്ചു അതിലൂടെ ഒപ്ടിമിസത്തിൽ പ്രവർത്തിക്കുന്ന വ്യക്സ്തികൾക്കു അവരുടെ ജോലിക്കു റിവാർഡ് നൽകാൻ കഴിയും എന്നതാണ്.

ഇമ്പാക്ട്=പ്രോഫിറ്റ്  എന്നതിന്റെ പ്രധാന ആശയം എന്തെന്നാൽ വ്യക്തികളോ പ്രൊഫിറ്റോ നമ്മൾ വേർതിരിക്കേണ്ട ആവശ്യമില്ല ennathanu  - ഡിജിറ്റൽ ഡെമോക്രാറ്റിക് ഗവേണൻസും റിക്കർസീവ് റിട്രോആക്ടീവ് പബ്ലിക് ഗുഡ്‌സ് ഫണ്ടിംഗ് മോഡലുകളും അർത്ഥമാക്കുന്നത് നമുക്ക് അവകാശപ്പെട്ട കേക്ക് നമുക്ക് തന്നെ കഴിക്കാം എന്നതാണ്.

ഡിജിറ്റൽ ബോർഡറുകൾ അവസാനിക്കുന്നിടത്തു ഒപ്ടിമിസതിന്റെ സ്വപ്‌നങ്ങൾ അവസാനിക്കും എന്ന കോൺസെപ്റ്റിൽ തുടങ്ങുകയാണ്

“ഡിജിറ്റൽ ലോകത്തിനപ്പുറം ഫിസിക്കൽ ലോകത്തേക്ക് കളക്റ്റീവ് വികസിക്കുന്ന ഒരു ഭാവി ആണ് ഞങ്ങൾ സങ്കൽപ്പിക്കുന്നത്. ഒരു ഡിസെൻട്രലൈസ്ഡ് ആവാസവ്യവസ്ഥയ്ക്ക് അടിസ്ഥാന മാനുഷിക ആവശ്യങ്ങൾക്കായി വിശ്വസനീയമായി നൽകാൻ കഴിയുമെന്ന ആശയം ഇന്ന്  വളരെ ആദർശപരമാണെന്ന് തോന്നിയേക്കാം, എന്നാൽ നാളെ അത് സാധാരണമായി തോന്നപ്പെടും. പ്രായോഗികതയുടെ ബോധത്തിൽ നിന്ന് ഞങ്ങൾ ചെറുതായി തുടങ്ങുന്നു, പക്ഷേ ഒപ്റ്റിമൈസത്തിന്റെ അമിതമായ ബോധത്തിൽ നിന്നാണ് ഞങ്ങൾ വലുതായി ലക്ഷ്യമിടുന്നത്.

— ദി ഒപ്ടിമിസ്റ്റിക് വിഷൻ

250 വർഷം നീണ്ടുനിൽക്കുന്ന ഒരു വലിയ പ്രശ്നം പരിഹരിക്കാൻ ഒപ്ടിമിസം എത്രെതോളം സജ്ജമാണെന്നും കണ്ടറിയണം , ഒരു പക്ഷെ അവർ അത് അവസാനിപ്പിച്ചേക്കാം. ഒരു വിമോചന സാമ്പത്തിക വിപ്ലവത്തിന്റെ അടിത്തറയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും, അത് ലൗകികമാണെന്ന് നിങ്ങൾക്ക് ക്ഷമിക്കാവുന്നതാണ്. എന്നാൽ ബ്ലോക്ക്ചെയിൻ പോലെ, ഈ വിപ്ലവത്തിന്റെ മാന്ത്രികത, അതിന്റെ ആപ്ലിക്കേഷന്റെ സാർവത്രികത മനസ്സിലാക്കാൻ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രത്യേകതകൾ നിങ്ങൾ മനസ്സിലാക്കേണ്ടതില്ല എന്നതാണ്.

ഇന്റർനെറ്റ് വിവരങ്ങൾ സ്വതന്ത്രമാക്കുന്നത് പോലെ, ബ്ലോക്ക്ചെയിൻ നിങ്ങളെ സ്വതന്ത്രരാക്കും.

\*\*🔥 L2 ഫീസ് കോസ്റ്റ്സ്  അപ്ഡേറ്റ് \*\*

ജൂലൈ  25, 2023 വരെ ഉള്ള  ട്രാൻസാക്ഷൻ  ഫീസ്   :

![](https://storage.googleapis.com/papyrus_images/726b953b97129da7a3242671041460ce00653067aaa8fe421f7e065ab4599ed9.jpg)

ജൂലൈ  25, 2023 വരെ ഉള്ള സെക്യൂരിറ്റി കോസ്റ്റ്സ് :

![](https://storage.googleapis.com/papyrus_images/8ad36f6775b84f73c3f1bb5e81ba91f926c6856ba69503804d7230257bec335c.jpg)

ഉറവിടം: [L2 ഫീസ്](https://l2fees.info/l1-fees)

**🗞️ ഇക്കോസിസ്റ്റം അപ്‌ഡേറ്റുകൾ**

⛓️ [Coinbase Blog: Examining Layer 2 Activity using Onchain Data](https://www.coinbase.com/blog/examining-layer-2-usage-using-onchain-data)

🆕 [Green Pill Podcast: PublicGoods.Network L2 w Kyle Weiss & Nicole d’Avis](https://youtu.be/L3gAbDBISuE)

🔀 [L2 Deep Dive Thread by Moomsxxx and 0xFinish](https://twitter.com/Moomsxxx/status/1678465414886481922)

➿ [Marek Olszewski on the Proposal to Transition Celo to an Ethereum Layer 2](https://www.theblock.co/post/241588/ethcc-ethereum-celo)

⚡ [What is Taiko? An Ethereum-Equivalent and Decentralized ZKEVM L2](https://www.coingecko.com/learn/taiko-ethereum-equivalent-decentralized-zk)

📈 [Base Ecosystem Q2 Report](https://twitter.com/universeonbase/status/1682753711897219072)

🔮 [L2BEAT Research Report: Upgradeability of Ethereum L2s](https://l2beat.com/multisig-report)

🎁 [Pira Finance x BaseNS Partnership Giveaway](https://galxe.com/star/campaign/GCnM5U7Rvy)

🏁 [Mantle Network Mainnet Alpha: Launch Highlights](https://www.mantle.xyz/blog/announcements/mantle-network-mainnet-alpha)

📶 [Tanaka: A Thread on Why LineaBuild Is the Next Big Thing](https://twitter.com/Tanaka_L2/status/1678793556285349890)

🌌 [Chronos V2: Launch Details](https://twitter.com/ChronosFi_/status/1684585568078901248)

---

*Originally published on [Bankless Malayalam ](https://paragraph.com/@bankless-malayalam/2-2)*
