# മൊലോക്കിന്റെ ചാരത്തിൽ നിന്ന്, ഈതർസ് ഫീനിക്സ് ഉയരുന്നു | ലെയർ 2 അവലോകനം

By [Bankless Malayalam ](https://paragraph.com/@bankless-malayalam) · 2023-07-26

---

![](https://storage.googleapis.com/papyrus_images/ac7d258ebec03ec66b805cdd2d0d0c02e0de4d8ca13282a089a765ff0006849f.jpg)

ലയർ 2  സമ്മർ അതിന്റെ മുന്നേറ്റത്തിൽ തന്നെയാണ്. എതെറിയം സ്കെയിലിംഗ്  സൊല്യൂഷൻസ് ആയ ലയർ 2 അതിന്റെ പ്രയാണം തുടർന്ന് കൊണ്ടിരിക്കുന്നതിനോടൊപ്പം  കൂടുതൽ പ്രചാരം നേടിക്കൊണ്ടേ ഇരിക്കുന്നു. അവസാനത്തെ പ്രധാന L2 എയർഡ്രോപ്പിന് മാസങ്ങൾക്ക് ശേഷവും, TVL 10 ബില്യൺ ഡോളറിൽ സ്ഥിരത പുലർത്തുന്നു. പുതിയ പ്രോജക്ടുകൾ ദിനംപ്രതി വന്നുകൊണ്ടേ ഇരിക്കുന്നു. അതുപോലെ എയർഡ്രോപ് ഫാർമേഴ്‌സ് വളരെ ഉത്സാഹത്തോടെ അടുത്ത ലയർ 2  എയർഡ്രോപ് ഈ ബിയർ മാർക്കറ്റിലും കഷ്ടപ്പെട്ടു  അതിനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

എന്നാൽ ലയർ 2 എന്നത് വെറും ഡിഫൈ അതുപോലെ എയർഡ്രോപ്സ് മാത്രമല്ല. മെയിൻനെറ്റിന്റെ ഏറ്റവും ജനപ്രിയമായ NFT പ്ലാറ്റ്‌ഫോമുകളിലൊന്നായ മാനിഫോൾഡ്, അടുത്തിടെ ഒപ്റ്റിമിസത്തിൽ ലോഞ്ച് ചെയ്തു, അതുപോലെ തന്നെ പോളിഗോൺ നിലവിലെ മെയിൻസ്ട്രീം ആയ കൺസ്യുമർ ബ്രാൻഡ്‌സ്-നെ ആകർഷിച്ചു അതിന്റെ കുടകീഴിൽ കൊണ്ട് വരാൻ നോക്കുന്നു.

![](https://storage.googleapis.com/papyrus_images/8aaddb2465b65611e04b54a94a875d4ccc8bac383b13d1a75f9e2d85672e38d3.jpg)

ഗ്രാന്റുകളുടെ കാര്യത്തിൽ, ഒപ്റ്റിമിസം കളക്ടീവിന്റെ ഏറ്റവും പുതിയ ഇക്കോസിസ്റ്റം ഗ്രാന്റ് റൗണ്ടിനായി വോട്ടിംഗ് ഇപ്പോൾ തുറന്നിരിക്കുന്നു. [ടോക്കൺ ഹൗസ് മിഷനു](https://gov.optimism.io/t/token-house-missions/5881)കളുടെ പിന്തുണയുള്ള [കളക്റ്റീവ് ഇൻഡന്റുകളുടെ](https://gov.optimism.io/t/collective-intents/5874) ഭാഗമായി കളക്റ്റീവ് 11 ദശലക്ഷം OP ടോക്കണുകൾ വരെ പ്രോജക്‌റ്റുകൾക്ക് വിതരണം ചെയ്യും. നിങ്ങൾ OP ടോക്കണുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ, നിർദ്ദേശങ്ങൾ പരിശോധിച്ച് വോട്ട് ചെയ്യുക ([ബാങ്ക്ലെസ്സ് DAO പ്രൊപോസൽ നിങ്ങൾക്കു ഇഷ്ടപെട്ടാൽ പിന്തുണയ്ക്കുക](https://vote.optimism.io/proposals/76298930109016961673734608568752969826843280855214969572559472848313136347131)!).

ഈ ലക്കത്തിന്റെ എഡിറ്റോറിയലിൽ, ഒപ്ടിമസം കളക്റ്റീവിന്റെ  ഫൗണ്ടിങ് മാനിഫെസ്റ്റോ അതുപോലെ അതിലെ തന്നെ റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡ്സ് ഫണ്ടിങ്ങ് എന്നിവ നമ്മൾ ഒന്നും കൂടെ നോക്കാൻ പോവുകയാണ്.  ഈതർസ്\*\* \*\*ഫീനിക്സിൽ, കളക്റ്റീവ് അതിന്റെ ഭാവിയെലേക്കുള്ള വിഷൻ എന്താണെന്നു പറയുന്നുണ്ട് , അതുപോലെ അതിനു ഒരു ഗൈഡിങ് പ്രിൻസിപ്പൽ പറഞ്ഞുവെക്കുന്നുണ്ട് : ഇമ്പാക്ട് = പ്രൊഫിറ്റ്, ഈ ഫോർമുല പ്രകാരം റെട്രോ ആക്റ്റീവ് ഫണ്ടിങ്ങ് വഴി വ്യക്തികൾക്കു അവരുടെ ജോലിക്കു റിവാർഡ് നൽകാൻ സാധിക്കുന്നു.  ഒരു വലിയ കാഴ്ചപ്പാടിൽ ആലോചിക്കുമ്പോൾ, വെബ് 3 -ൽ  ആളുകൾ തമ്മിലുള്ള ഏകോപനം എന്ന പ്രശ്നം പരിഹരികുമ്പോൾ, കളക്റ്റീവ് ഗൂഡ്‌സിന് വേണ്ട പരിധോഷികം എന്ന പ്രശ്നത്തിനും ഒരു പരിഹാരം നമ്മൾ തന്നെ കണ്ടെത്തും - ഇതാണ് [ഒപ്ടിമിസ്റ്റിക് വിഷൻ](https://banklessmalllu.substack.com/p/e81), നമുക്ക് അവരെ സപ്പോർട്ട് ചെയ്യാം.

![](https://storage.googleapis.com/papyrus_images/cbfc65ccd54bea82ea66432b597ee898d91fbda30672174c5e5e66d59d2d9ca0.jpg)

\*\*ആക്ഷൻ ഐറ്റംസ് \*\*

*   ഒപ്റ്റിമിസത്തിന്റെ  [ടോക്കൺ ഹൗസ് മിഷനു](https://vote.optimism.io/proposals)കളിൽ വോട്ട് ചെയ്യുക.
    

*   താഴെയുള്ള എയർഡ്രോപ്പ് ആൽഫ ഒന്ന് ചെയ്തു നോക്കുക.
    

*   Layer3-ൽ [L2 ക്വസ്റ്റുകൾ](https://layer3.xyz/category/optimism) എക്സ്പ്ലോർ  ചെയ്യുക.
    

[https://forum.arbitrum.foundation/t/aip-3-non-constitutional-fund-the-arbitrum-grants-framework-proposal-milestone-1/14976](https://forum.arbitrum.foundation/t/aip-3-non-constitutional-fund-the-arbitrum-grants-framework-proposal-milestone-1/14976)

ഡിസ്ട്രപ്ഷൻ ജോ എന്ന ഗിറ്റ്കോയിൻ dao-യിലെ മുൻ ഫ്രോഡ് ഡിറ്റക്ഷൻ ആൻഡ് ഡിഫെൻസ് വർക്ക് സ്ട്രീം ലീഡ് , dao ഫണ്ടിങ്ങിൽ കാണുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ആവശ്യമായി ഒരു ടീമിനെ വിന്യസിപ്പിച്ചു, അതായത് ഗ്രാന്റ് കമ്മിറ്റിയിൽ അധികാരം സെൻട്രലൈസ്ഡ് ചെയുന്നു. ഈ പ്രൊപോസൽ ലക്ഷ്യമിടുന്നത് നിരവധി പുതിയ പരീക്ഷണങ്ങൾ നടത്താൻ ഒരു dao  ക്കു ഉപകാരപ്പെടുന്ന രീതിയിൽ  നിരവധി ഫണ്ടിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുക എന്ന ലക്‌ഷ്യം ആണ്. DAOStewards-ന്റെ (BanklessDAO-യുടെ മെറ്റാ-ഗവേണൻസ് ഗ്രൂപ്പ്) സജീവ പ്രതിനിധിയും ഭാഗവുമായ ജെൻഗജോജോ പറയുന്നു, "ആർബിട്രം പ്രതിനിധികൾക്കിടയിൽ ഈ പ്രൊപോസൽ  ഇപ്പോഴും ചർച്ചയിലാണെങ്കിലും, നടപ്പിലായാൽ, dao -യിലെ  ഗ്രാന്റ് സ്ട്രാറ്റജി വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ആദ്യത്തെ സീരിയസ്  ശ്രമമായിരിക്കും ഇത്.".

\*\*ആക്റ്റീവ്  വോട്ട് \*\*

[**ഒപ്ടിമിസം**](https://vote.optimism.io/)  

*   [ഇന്റന്റ്  #1: ടെക്നിക്കൽ  ഡിസെൻട്രലൈസേഷന്  വേണ്ടിയുള്ള പ്രോഗ്രസ്സ് , 1M OP](https://vote.optimism.io/proposals/89065519272487155253137299698235721564519179632704918690534400514930936156393)
    

*   [ഇന്റന്റ് #3: ഒപ്ടിമിസ്റ്റിക് വിഷൻ വളർത്തുക , 1M OP](https://vote.optimism.io/proposals/76298930109016961673734608568752969826843280855214969572559472848313136347131)
    

*   [ഇന്റന്റ്  #4: ഗവെർണൻസ് ആക്സിസിബിലിറ്റി , 3M OP](https://vote.optimism.io/proposals/16633367863894036056841722161407059007904922838583677995599242776177398115322)
    

[https://snapshot.org/#/arbitrumfoundation.eth](https://snapshot.org/#/arbitrumfoundation.eth)

*   [ആർബിറ്ററം  DAO ഗ്രാന്റ്സ് —  ക്വസ്റ്റ് ബുക്ക്  -ന്റെ ഡെലിഗേറ്റഡ്  ഡൊമൈൻ  അലോക്കേഷൻ.](https://snapshot.org/#/arbitrumfoundation.eth/proposal/0xe07fb357b2b40e042ca58a36a1534afc33a1d313d4781ac433536bc884fc3c65) 
    

ഡിസ്‌കഷനിലുള്ള പ്രൊപോസൽസ്

[https://gov.optimism.io/](https://gov.optimism.io/)

*   [റെട്രോസ്‌പെക്റ്റിവ് ഫണ്ടിംഗ് അനാലിസിസ് : യൂനിസ്വാപ് V3  ലിക്വിഡിറ്റി ഇൻസെന്റീവ്‌സ്](https://gov.optimism.io/t/retrospective-funding-analysis-uniswap-v3-liquidity-incentives/6212)
    
*   [സൈക്കിൾ 13 വോട്ടിംഗ് റൗണ്ടപ്പ്](https://gov.optimism.io/t/cycle-13-voting-roundup/6325)
    

[https://forum.arbitrum.foundation/](https://forum.arbitrum.foundation/)

*   [പ്രൊപോസൽ: താത്കാലികമായ പരിശോധന —  ആർബിറ്ററം DAO ന്റെ മിഷൻ \[കോൺസ്റ്റിറ്റുഷണൽ\]](https://forum.arbitrum.foundation/t/proposal-temp-check-mission-of-the-arbitrum-dao-constitutional/14926)
    

*   [പ്രൊപോസൽ : ആക്സിലറേറ്റിംഗ് ആർബിറ്ററം — നേറ്റീവ് ബിൽഡേഴ്സിനെ പിന്തുണയ്ക്കുന്നതിനായി കാമലോട്ടിനെ ഒരു ഇക്കോസിസ്റ്റം ഹബ്ബായി പ്രയോജനപെടുത്തുക](https://forum.arbitrum.foundation/t/proposal-accelerating-arbitrum-leveraging-camelot-as-an-ecosystem-hub-to-support-native-builders/15116) 
    

*   [പ്രൊപോസൽ : ONE  -ലും  നോവയിലും അക്കൗണ്ട് അബ്‌സ്‌ട്രാക്ഷൻ എൻഡ്‌പോയിന്റിനുള്ള പിന്തുണ സജീവമാക്കുക](https://forum.arbitrum.foundation/t/aip-2-activate-support-for-account-abstraction-endpoint-on-one-and-nova/14790)
    

[https://community.starknet.io/](https://community.starknet.io/)

*   [സ്റ്റാർക്നെറ്റ് ന്റെ  രണ്ടാമത്തെ വോട്ടിംഗ് വരുന്നു - സ്റ്റാർക്നെറ്റ് ആൽഫ  v0.12.0](https://community.starknet.io/t/starknet-s-second-vote-is-coming-starknet-alpha-v0-12-0/94414)
    

[https://forum.polygon.technology/](https://forum.polygon.technology/)

*   [Pre-PIP ഡിസ്കഷൻ: അപ്‌ഗ്രേഡിങ് പോളിഗോൺ PoS to a zkEVM വാലിഡിയം](https://forum.polygon.technology/t/pre-pip-discussion-upgrading-polygon-pos-to-a-zkevm-validium/12187)
    

[**എയർഡ്രോപ്  സ്റ്റേഷൻ**](https://banklessdao.substack.com/i/132263819/airdrop-station) 

![](https://storage.googleapis.com/papyrus_images/0c4f81f056c68284d605378a6d3f77beb444093072a3d8ececb33b42f044127c.jpg)

[ഒപ്ടിമിസം ഗ്രാന്റ്സ്  കൌൺസിൽ-ന്റെ  കോ -ഗ്രാന്റ്.](https://match.optimism.io/) ഗ്രാന്റുകൾക്ക് ധനസഹായം നൽകാൻ ഒപ്റ്റിമിസത്തെ സഹായിക്കുന്നത് അവരുടെ അടുത്ത എയർഡ്രോപ്പിൽ നമുക്കു ഗുണം ചെയ്യുമോ ? അതെ പറ്റി ഇപ്പോ അറിയില്ല , എന്നിരുന്നാലും ഒപ്ടിമിസം കൂട്ടായ്‌മയെ പിന്തുണയ്ക്കുന്നത് നല്ല കാര്യമായി കണക്കാക്കുന്നു.

![](https://storage.googleapis.com/papyrus_images/4e569b39eca63d0bd40f602ae46e88ca965918c559af00e8b8e8c20b3cb1758b.jpg)

[ടോപ്പ് ചെയിൻസ് ചെക്ക്-ലിസ്റ്റ്](https://mirror.xyz/alphainsiders.eth/kb8hMx82BsohozrxW_q3cocV_By8m-MhYBi1faKt94U) എന്നത് വിവിധ L2-കളിലെ ക്വസ്റ്റുകൾ ലിസ്റ്റ് ചെയ്യുന്ന ഒരു എയർഡ്രോപ്പ് ഫാമിംഗ് ഗൈഡാണ്.

![](https://storage.googleapis.com/papyrus_images/03014b8100b7b21696ed50d583f2e4da981d459f629ef60bade8f7aef48264ec.jpg)

[Zora എയർഡ്രോപ്](https://medium.com/@thetechguyz/zora-network-l2-mainnet-potential-airdrop-1ee4cfc61efe) ഉടനെ ഉണ്ടാവുമോ? Zora എന്നത് ഒരു ഡിസെൻട്രലൈസ്ഡ് പ്രോട്ടോകോൾ ആണ്. ഇവിടെ ആർക്കു വേണെമെനിക്കിലും അനുവാദമില്ലാതെ തന്നെ NFT വാങ്ങാനും വിളിക്കാനും സൃഷ്ടിക്കാനും കഴിയും. ഈ അടുത്തായിട്ട് Zora അവരുടെ സ്വന്തം നെറ്റ്‌വർക്ക് അനൗൺസ് ചെയ്തിരുന്നു.

![](https://storage.googleapis.com/papyrus_images/891c418fc21ac79386ea61bec81697af94ac853ee25eed1dff5a03a46622e164.jpg)

ആർബിട്രം വിപണി വിഹിതത്തിന്റെ 60% കൊണ്ട് പ്രബലമായ TVL ലീഡ് നിലനിർത്തുന്നു!

![](https://storage.googleapis.com/papyrus_images/6f61e48b071bc69a1a7b364c9cc755e4b55be8708f8db4e78376d4c6dbbf4cdd.jpg)

\*\*ശ്രദ്ധിക്കേണ്ട പ്രോജെക്ടസ്: \*\*

അര്ബിട്രം

പ്രോജക്റ്റുകൾക്കായി ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു:

![](https://storage.googleapis.com/papyrus_images/b3e469e8e333e147e528fb7d5578e907e6b9235c46bdbad8add0655e10296412.jpg)

ഒപ്ടിമിസം

ടോപ് NFT കളക്ഷൻസ് :

![](https://storage.googleapis.com/papyrus_images/c8aeffe384831a382e677888e249e7a479a640e559269204864b6b60bce5cc5d.jpg)

ആളുകൾ ഏതൊക്കെ പ്രോജക്‌റ്റുകളിലേക്കാണ് ഒഴുകുന്നത്?

![](https://storage.googleapis.com/papyrus_images/fa21b775093c858f539c4c7839c04c09590985812ddd7f184ddef9ab1d98d250.jpg)

അതുപോലെ തന്നെ ഒപ്റ്റിമിസം സ്റ്റാക്ക് ഉപയോഗിച്ച് ബിനാൻസ് ബിൽഡ് ചെയുന്നു !

![](https://storage.googleapis.com/papyrus_images/4477dffd184e352ace27179ad064cb2bfd74d9f3fe101a0b2d9403ca565e53df.jpg)

മൊലോക്കിന്റെ ചാരത്തിൽ നിന്ന്, ഈതറിന്റെ ഫീനിക്സ് ഉയരുന്നു

![](https://storage.googleapis.com/papyrus_images/ac7d258ebec03ec66b805cdd2d0d0c02e0de4d8ca13282a089a765ff0006849f.jpg)

കഴിഞ്ഞ വർഷം ഒപ്ടിമിസം അതിൻറെ ആദ്യത്തെ OP ടോക്കൺ എയർഡ്രോപ്പിലൂടെ ക്രിപ്റ്റോ സ്പേസിൽ വന്നതിനും അതുപോലെ ഡിജിറ്റൽ ഗവെർണൻസ് പരീക്ഷണങ്ങളുടെ ഒരു പ്ളേ ഗ്രൗണ്ട് പോലെ  ഒപ്ടിമിസം കൂട്ടായ്മ സ്ഥാപിക്കുന്നതിനും കുറച്ചു മുന്നേ  , പബ്ലിക് ഗുഡ്സ് ധനസഹായത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ  നിർമ്മിക്കുന്നതിനെക്കുറിച്ച് ചെറിയ എന്നാൽ ശക്തമായ ബ്ലോഗ് പോസ്റ്റായ ഈതർസ് ഫീനിക്സ് പ്രസിദ്ധീകരിച്ചു, അത് പറയുന്നത് എന്താണെന്നു വെച്ചാൽ വളരെ മെച്ചപ്പെട്ട വ്യവസ്ഥിതികൾ  കൊണ്ടുവരാൻ കഴിയും , അതുവഴി മനുഷ്യർക്കു അവരുടെ സഹകരണത്തിനും അവർ ചെയുന്ന ജോലിക്കും റിവാർഡ് നല്കാൻ കഴിയും എന്നതാണ്.

ഒപ്ടിമിസം രൂപീകരിച്ചിട്ടുള്ള ഒരുപാടു വിഷനിൽ  ഈ ഒരു സിസ്റ്റം കെട്ടിപ്പടുക്കുക എന്നതും ഒരു വിഷൻ ആണ്. ഇത്തരം ഒരു നല്ല ലോകം സൃഷ്ടിക്കാൻ ഒപ്ടിമിസം ഫണ്ട് നൽകുന്നു.

ഈതെർ-ന്റെ ഫീനിക്സ് ഒരു പുരാതന സങ്കല്പത്തിന്റെ കൂടെ , ബ്ലോക്ക് ചെയിൻ എന്ന ടെക്നോളജി , അതുപോലെ ഒരു പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയ വ്യക്തികൾക്കു നമ്മൾ മോണിറ്ററി ബെനിഫിറ്റ് നൽകണം എന്ന ആശയവും ആണ് ഒപ്ടിമിസം കളേക്റ്റീവ് രൂപീകരിച്ച മാതൃക, ഇമ്പാക്ട് = പ്രോഫിറ്റ് . മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, ഒപ്ടിമിസം തുടർച്ചയായിട്ടുള്ള റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡ് ഫണ്ടിംഗ് മോഡൽ രൂപീകരിച്ചു, അതിന്റെ ബ്ലോക്ക് ചെയിൻ സീക്വൻസറിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒപ്ടിമിസം , എതെറിയം , കളക്റ്റീവ്  തുണങ്ങിയവയ്ക്കു മെച്ചം ഉണ്ടാവുന്ന രീതിയിൽ ജോലി ചെയ്ത വ്യക്തികൾക്കു റിവാർഡ് നൽകുന്നു. പ്രാക്ടിക്കൽ രീതിയിൽ പറയാണെങ്കിൽ, പബ്ലിക് റിസോഴ്സ്‌നു ബെനിഫിറ്റ്  ആവുന്ന രീതിയിൽ  അല്ലെങ്കിൽ പ്രോഫിറ്റബിൾ ആവുന്ന രീതിയിൽ കോൺട്രിബ്യുട്ട് ചെയ്ത വ്യക്തികൾക്കു OP ടോക്കൻസ് ഡിസ്‌ട്രിബ്യുട്ട് ചയ്തു അവർക്കു അതൊരു വേദനമാക്കി തീർക്കുന്നു.

ഒരു വല്യ അർത്ഥത്തിൽ നോക്കുമ്പോൾ, ഈതെർ ഫീനിക്സ് എന്നത് ഒരു തീസിസ് പരീക്ഷണമാണ്, അതായത് റീജനറേറ്റീവ് ക്രിപ്റ്റോ എക്കണോമിക്സ് എന്നത് web3 ലു പബ്ലിക് ഗുഡ്‌സിന്റെ ഒരു ഫണ്ടിങ്ങ് മെക്കാനിസം മാത്രമല്ലെന്നും, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ചില വല്ല്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടി ആവുകയാണ് അതുപോലെ ഏകോപനമില്ലായ്മയുടെ ഒരു പ്രശ്ന പരിഹാരം കൂടി ആവുകയാണ് ഈ മാതൃക. മോലോക്കിന്റെ ചാരത്തിൽ നിന്ന്, ഈതറിന്റെ ഫീനിക്സ് ഉയരുന്നു.

**ഫീനിക്സ് ഉയരുകയാണ്**

ഗ്രീക്ക് പുരാണങ്ങളിലൂടെ പ്രശസ്തനായ ഫീനിക്സ് പുനർജന്മത്തിന്റെ പ്രതീകമാണ്, സ്വയം പുതുക്കുന്ന ലോകത്തിന്റെ സൈക്ലിക് സ്വഭാവം. പല തരത്തിൽ, ഒപ്റ്റിമിസം കളക്ടീവ് എന്തുചെയ്യാൻ ശ്രമിക്കുന്നു എന്നതിനുള്ള മികച്ച ഉപമയാണ് ഫീനിക്സ് പക്ഷി - ഈതെർ-ന്റെ ഫീനിക്സ് അത് വെളിവാക്കുന്നുണ്ട്, ഒപ്റ്റിമിസം കളക്ടീവിന് ദീർഘകാല ലക്ഷ്യങ്ങളാണുള്ളത് - ആണവായുധങ്ങളും ശുദ്ധവായുവും മുതൽ ഡിജിറ്റൽ അവകാശങ്ങളും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും വരെയുള്ള വൻതോതിലുള്ള ഏകോപന വെല്ലുവിളികളെ അർത്ഥപൂർണ്ണമായി കൈകാര്യം ചെയ്യുന്നതിൽ മാനവികതയുടെ ദീർഘകാല പരാജയത്തെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇൻഫ്രാസ്ട്രക്ചർ നൽകുക എന്നതെല്ലാം ഇതിൽ പെടുന്നു. ഇപ്പോൾ ചെറിയ രീതിയിൽ ഇതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടേ ഉള്ളു.

Web3-ൽ, ലോകത്തിന്റെ ഏകോപന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ലബോറട്ടറിയായി നമ്മൾ  പ്രവർത്തിക്കുന്നു- പല ക്രിപ്റ്റോ നേറ്റീവ്സ്ന്റെ വാക്കുകളിലൂടെ -  ഏകോപന പരാജയത്തിന്റെ [ആധുനിക ദൈവവും ശിശുബലിയുടെ പുരാതന ദൈവവുമായ മൊലോക്കിനെ ഇല്ലാതാക്കുക](https://slatestarcodex.com/2014/07/30/meditations-on-moloch/?ref=bankless.ghost.io). ഒപ്റ്റിമിസം കളക്ടീവ് വിശ്വസിക്കുന്നതെന്തെന്നാൽ മനുഷ്യരാശിയുടെ ഏകോപന പരാജയങ്ങളുടെ ചരിത്രത്തെ മറികടക്കാൻ മൊലോക്കിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം മുൻകാല പബ്ലിക് ഗുഡ്സ് ഫണ്ടിംഗിലൂടെ പ്രാവർത്തികമാക്കുന്ന ഇംപാക്റ്റ്=പ്രോഫിറ്റ് എന്ന ആശയത്തിൽ   കേന്ദ്രീകരിക്കുക എന്നതാണ്.

ഒപ്റ്റിമിസം അതിന്റെ ആദ്യത്തെ മുൻകാല [പബ്ലിക് ഗുഡ്‌സ് ഫണ്ടിംഗ് റൗണ്ട്](https://vitalik.ca/general/2021/11/16/retro1.html) 2021-ൽ നടത്തി, ഏകദേശം രണ്ട് ഡസൻ പ്രോജക്റ്റുകൾക്കായി ഒരു മില്യൺ ഡോളർ സംഭാവന നൽകി. ഈ വർഷമാദ്യം അതിന്റെ രണ്ടാം റൗണ്ടിൽ, 195 പാർട്ടിസിപ്പന്റ്സ്ന് ഏകദേശം 25 മില്യൺ ഡോളർ തുല്യമായ OP  ടോക്കണുകൾ സംഭാവന ചെയ്യുകയായിരുന്നു. ഈ വർഷാവസാനം അതിന്റെ [മൂന്നാം റൗണ്ടിൽ](https://optimism.mirror.xyz/oVnEz7LrfeOTC7H6xCXb5dMZ8Rc4dSkD2KfgG5W9cCw), ഒപ്റ്റിമിസം കളക്ടീവ് 30 ദശലക്ഷം OP ടോക്കണുകൾ വിതരണം ചെയ്യാൻ പോകുന്നു, നിലവിലെ വിപണി മൂല്യം ഏകദേശം $50 മില്യൺ ആണ്.

\*\*ഫ്രീ റൈഡറോട് ഒരു ഹൈക്ക് എടുക്കാൻ പറയാം \*\*

നമ്മൾ പലപ്പോഴും പബ്ലിക് ഗുഡ്-നു വേണ്ടി ചെയുന്ന കാര്യങ്ങൾ ഫ്രീ ആയിട്ടാവും ചെയുക. അതിനു വേണ്ട വിധത്തിൽ ഒരു വേദനം നമുക്കു കിട്ടണമെന്നില്ല. വലിയ തോതിലുള്ള മനുഷ്യ ഏകോപനം ആവശ്യമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് ഇത്തരത്തിൽ  കാര്യങ്ങൾ നമ്മൾ ഫ്രീ ആയിട്ടു ചെയ്തു വേദനമില്ലാതെ ജോലി ചെയുന്നു എന്നതാണ്. ലളിതമായി പറഞ്ഞാൽ, പബ്ലിക് ഗുഡ്സ് ന്റെ  സ്വഭാവം കാരണം, കൂട്ടായ പ്രവർത്തനത്തിൽ നിന്ന് പ്രയോജനം നേടുന്ന കക്ഷികൾക്ക് ആ പ്രവർത്തനത്തിന്റെ ചെലവിലേക്ക് സംഭാവന നൽകാൻ ഇൻസെന്റീവ് ഒന്നും ലഭിക്കുന്നില്ല.. എന്തായാലും നമ്മൾ ഇതിൽ ജോലി ചെയ്തു .. ഇനി എന്തിനാണ് നമ്മൾ ഇതിൽ സംഭാവന ചെയ്യണം ? എന്ന ചിന്തയാവും പലർക്കും ഉണ്ടാവുക. ഈ ഒരു പ്രശ്നത്തിന് പരിഹാരം എന്നപോലെയാണ്  ഒപ്ടിമിസം അതിന്റെ പുതിയ ആശയത്തെ കാണുന്നത്, ഇത്തരം ഫ്രീ ആയിട്ടുള്ള ജോലി അവസാനിപ്പിച്ചു അനുപാതികമായിട്ടുള്ള ഒരു ഇൻസെന്റീവ് ബിൽഡേഴ്സിന് കളക്റ്റീവ് പ്രശനങ്ങൾ പരിഹരിക്കാൻ നൽകുക എന്നതാണ്.

സ്വാർത്ഥ താൽപര്യത്തിന് വിരുദ്ധമായി സൗജന്യ റൈഡിംഗ് ആളുകൾക്ക്  ഒരു ഇൻസെന്റീവ് ഘടന നിർമിക്കുക എന്നതാണ് സ്വപ്നം. ട്രില്യൺ ഡോളർ മാച്ചിംഗ് പൂളുകളും ലോകമെമ്പാടുമുള്ള ക്വാഡ്രാറ്റിക് വോട്ടിംഗ് റൗണ്ടുകളും സങ്കൽപ്പിക്കാൻ തുടങ്ങുമ്പോൾ, ക്യാപിറ്റലിസത്തിന്റെ അന്തർലീനമായ ദ്വന്ദ്വത്തെ പരിഹരിക്കുന്ന ഒരു മിസ്സിംഗ് പീസ് ആണ് ഈ  മാതൃകയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും: ഇതാണ് ഇമ്പാക്ട് +  പ്രൊഫിറ്റ്  ലക്ഷ്യമാക്കുന്നത്:  രണ്ടും ഒരു പ്രവൃത്തിയിലൂടെ നേടാമെന്ന ആശയം, രണ്ടും ഒരുപോലെ പ്രധാനപ്പെട്ട ലക്ഷ്യമാണ്.

\*\*നമ്മളെല്ലാവരും ഇപ്പോൾ സമ്മനേഴ്‌സ്  ആണ് \*\*

ഒപ്ടിമിസം വിഷൻ എന്തെന്നാൽ ഇത്തരത്തിലുള്ള റെട്രോ ആക്റ്റീവ് ധനസഹായം മികച്ച സഹകരണവും കൂട്ടായ പ്രവർത്തനത്തിന് ഇൻസെന്റീവ് നേടികൊടുക്കുന്നതിനൊപ്പം കളക്റ്റീവ് ഗൂഡിന്  പ്രൊത്സാഹനവും നൽകുന്നു. പല തരത്തിൽ, ഒപ്ടിമിസം, ആശയപരമായിട്ടും  ക്യാപിറ്റൽ-O  സ്കെയിലിംഗ് പരിഹാരം എന്ന നിലയിലും , ഈതറിന്റെ ഫീനിക്സ് പക്ഷി ആണ്; ഏകോപനത്തിന്റെ പുതിയ രൂപങ്ങൾ പൊങ്ങി ഉയരാൻ ഇത് സഹായിക്കുന്നു. ഇതെറിയം വഴി പ്രവർത്തിക്കുകയും ഒപ്റ്റിമിസം കളക്റ്റീവ് സ്കെയിൽ ചെയ്യുകയും വഴി, നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയിൽ പങ്കാളികളാകാൻ ഇത് നമ്മുടെ സ്വന്തം ഉള്ളിലെ ഫീനിക്‌സിനെ വിളിക്കാനുള്ള ആഹ്വാനം കൂടിയാണ്. ഒപ്റ്റിമിസത്തിന്, റെട്രോ ആക്റ്റീവ് പബ്ലിക് ഗുഡിന് ഫണ്ടിങ്ങ് നൽകുന്നതിന് സീക്വൻസർ ലാഭം (ഒപ്പം പ്രാരംഭ ടോക്കൺ അലോക്കേഷന്റെ 20%) ഉപയോഗിച്ച് ആരംഭിക്കുന്നു. കളക്റ്റീവ്-ലെ അംഗങ്ങൾക്ക്, ഒപ്ടിമിസം  ഉപയോഗിച്ചോ കളക്റ്റീവിനെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും റിസോഴ്സ്‌സും കെട്ടിപ്പടുക്കുന്നതിലൂടെ ഈ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സാധിക്കും.

ഈ ഇൻസെന്റീവ് സിസ്റ്റം മൊത്തം കളക്റ്റീവ്-ന്റെ വളർച്ചയ്ക്ക് ഇന്ധനമാകുമ്പോൾ , കളക്റ്റീവ് ആയിട്ടുള്ള സ്വപ്നങ്ങൾക്കു ഇതർ ഒരു ക്രീയേറ്റീവ് ഫീനിക്സ് പക്ഷിയെ പോലെ ഒപ്ടിമിസത്തിന്റെ ചിറകു വിടർത്തും. അങ്ങനെ ഏകോപനത്തിന്റെ തടസമായി മൊലോക്ക് എന്ന വിപത്തിനെ നമ്മൾ പതിയെ ഇല്ലാതാക്കും.

കൂടുതൽ ഒപ്ടിമിസ്റ്റിക് ആവാൻ ഏതു സമയവും നല്ല സമയമാണ്. അവരുടെ [ഡിസ്കോഡ്-ൽ](https://discord.com/invite/optimism) പങ്കാളികളാവുക, ഒപ്റ്റിമിസം ഫൗണ്ടേഷനിൽ ജോബ് അപ്ലൈ ചെയുക , അവരെ [ട്വിറ്ററി](https://twitter.com/i/flow/login?redirect_after_login=%2FOptimismFND)ൽ പിന്തുടരുക, [ഒപ്ടിമിസം പ്രചരിപ്പിക്കാൻ](https://banklessmalllu.substack.com/p/e81) സഹായിക്കുക.

**L2 ഫീസും കോസ്റ്റും  അപ്ഡേറ്റ് :**

2023 ജൂൺ 30 വരെയുള്ള ട്രാൻസാക്ഷൻ ഫീസ്:

![](https://storage.googleapis.com/papyrus_images/5d6994fe848104c2443ac05862470ffadad6c6c2bade2d1d0d9168b3a512d4cd.jpg)

2023 ജൂൺ 30 വരെയുള്ള സെക്യൂരിറ്റി കോസ്റ്റ് :

![](https://storage.googleapis.com/papyrus_images/036b9d4b0b645a3af47b4d44ec157d5143dff20c80cb5790550a42abc1d38833.jpg)

![](https://storage.googleapis.com/papyrus_images/0ab5b6e7b868cf554338de30e1936461b3d8d5af32b515ab51873c205da53621.jpg)

---

*Originally published on [Bankless Malayalam ](https://paragraph.com/@bankless-malayalam/2)*
