# 'ഓപ്റ്റിമിസം' DAO-കൾക്കു പങ്കിടാൻ കഴിയുന്ന രീതിയിൽ റിസോഴ്‌സസ് നൽകുന്നു **Published by:** [Bankless Malayalam ](https://paragraph.com/@bankless-malayalam/) **Published on:** 2023-09-21 **URL:** https://paragraph.com/@bankless-malayalam/dao ## Content trewkat എഴുതിയ ലേഖനവും കവർ ആർട്ടും | എഡിറ്റ് ചെയ്തത് Kornekt ----------------------------------- ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന കമ്മ്യൂണിറ്റികൾ എന്ന നിലയിൽ, DAO -കൾക്ക് ഡിജിറ്റൽ റെക്കോർഡ്-കീപ്പിംഗിനെ ആശ്രയിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അതുകൊണ്ടാണ് DAO-കൾ ഓൺചെയിൻ വോട്ട് ചെയ്യുന്നത്'. DAO-യിലെ 'A' എന്നത് 'സ്വയംഭരണം' അഥവാ 'ഓട്ടോണോമസ്' എന്നതിനെ സൂചിപ്പിക്കുന്നു. വോട്ടുകളിൽ നിന്ന് ഉയർന്നുവരുന്ന തീരുമാനങ്ങൾ സ്മാർട്ട് കരാറുകളിലൂടെ സ്വയംഭരണാധികാരത്തോടെ നടപ്പിലാക്കുന്നു എന്നതാണ് ഇവിടെ അർത്ഥമാക്കുന്നത് - പല DAO-കളിലും ഇതിങ്ങനെ തന്നെ ആണോ നടന്നു വരുന്നത് എന്ന് സംശയമാണ്. എല്ലാ വോട്ടിംഗും ബ്ലോക്ക്‌ചെയിനിലൂടെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും (എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സ്‌മാർട്ട് കോൺട്രാക്‌റ്റുകളിലൂടെയാണ്), വോട്ടെടുപ്പിന് മുമ്പ് വലിയ തോതിലുള്ള ചർച്ചകളും സംവാദങ്ങളും നടക്കുന്നുവെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. പങ്കിട്ട തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഈ നിർണായക ഘടകം സാധാരണയായി ഒരു ഓൺലൈൻ, എന്നാൽ ഓഫ്‌ചെയിൻ, ഫോറം പ്ലാറ്റ്‌ഫോമിലാണ് നടക്കുന്നത്, അതിനാൽ ഒരു DAO-യുടെ സ്‌നാപ്പ്‌ഷോട്ട് നോക്കിയിട്ടു അതിന്റെ ഗവെർണൻസിനെ കുറിച്ചുള്ള മുഴുവൻ രൂപം അല്ലെങ്കിൽ കഥ മനസിലാക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് ഒപ്റ്റിമിസം കളക്ടീവിന്റെ ദി കളക്ടീവ് DAO ആർക്കൈവ്സ്: ഗവേണൻസ് ലൈബ്രറി സൃഷ്ടിക്കുന്നതിലും പങ്കിടുന്നതിലും ഉള്ള പ്രവർത്തനം വളരെ വിലപ്പെട്ടതാവുന്നത് . ഇത് വഴി 20 പ്രധാന DAO-കളുടെ ഭരണ യാത്രകളെ ഒരു റിസോഴ്‌സായി സംയോജിപ്പിക്കുക മാത്രമല്ല, പത്ത് പ്രധാന ടേക്ക്‌അവേകളായി ആ മെറ്റീരിയലുകളെല്ലാം സമന്വയിപ്പിക്കാനും ഇത് സഹായിക്കുന്നു. ഒപ്റ്റിമിസം കളക്ടീവിന്റെ ഭരണത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള ഒരു മുൻ ലേഖനത്തിൽ നമ്മൾ ഈ "സ്വർണ്ണഖനി" യെ കുറിച്ച് പരാമർശിച്ചിരുന്നു . ഒപ്റ്റിമിസം ഫൗണ്ടേഷനു വേണ്ടി ജസ്റ്റിൻ ഹ്യൂമെനൻസ്കിയാണ് ഗവേഷണവും സിന്തെസിസും പൂർത്തിയാക്കിയത്, ഒപ്റ്റിമിസം കളക്ടീവിന്റെ തുടർച്ചയായ പ്രതിഫലന സൈക്കിളുകളിലൂടെയും ദ്വിസഭകളുടെ ഘടനയിലൂടെയും നടക്കുന്ന പ്രധാന പഠനങ്ങളുടെ അപ്ലിക്കേഷൻ വളരെ എളുപ്പത്തിൽ കാണാൻ സാധിക്കും (പ്രത്യേകവും എന്നാൽ പങ്കിട്ട ആശങ്കകളുമുള്ള രണ്ട് വോട്ടിംഗ് ഹൗസുകൾ നിലവിൽ ഉണ്ട്). എന്നിരുന്നാലും, മികച്ച ഭാഗം എന്തെന്നാൽ , ഒപ്റ്റിമിസം കല്ലേക്റ്റിവ് എന്നത് പബ്ലിക് ഗുഡ്സ് ആശയമാണ് മുൻ‌തൂക്കം നൽകുന്നത് , കളക്റ്റീവ് DAO ആർക്കൈവ്സ് ഓപ്പൺ ആക്സസ് ആണ് (ആട്രിബ്യൂഷൻ ആവശ്യമാണ്), അത് സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഇതിനർത്ഥം കമ്മ്യൂണിറ്റികൾക്കെല്ലാം തന്നെ ഈ 20 DAO ആർകൈവ് പങ്കുചേരാൻ കഴിയും എന്നതാണ്. ETHDenver 2023-ൽ എടുത്ത ഈ വീഡിയോയിൽ ജസ്റ്റിൻ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നത് കാണാം, ആ അവതരണത്തിൽ നിന്നുള്ള സ്ലൈഡുകൾ കാണുക, അല്ലെങ്കിൽ ഹൈലൈറ്റുകൾക്കായി X ത്രെഡ് പൂർണ്ണമായി വായിക്കുക. ETHDenver-ലെ കളക്ടീവ് DAO ആർക്കൈവ്സ് അവതരണത്തിൽ നിന്നുള്ള സ്ലൈഡുകളിലൊന്ന് ആയിരക്കണക്കിന് ഫോറം പോസ്റ്റുകൾ ജസ്റ്റിൻ വായിച്ചതിന്റെ ഫലമാണ് പത്ത് ടേക്ക് എവേകൾ; എങ്ങനെ DAO ഫലപ്രദമായി നടത്താം എന്നതിനുള്ള ഒരു ചെക്ക്‌ലിസ്റ്റ് അവർ തയ്യാറാക്കി . ഈ ലേഖനത്തിനായുള്ള എക്സ് ത്രെഡിൽ നിന്ന് അതിനെ സമ്മറൈസ് ചെയ്യുകയാണ്, പക്ഷേ അവ പൂർണ്ണമായി എസ്പ്ലോർ ചെയുന്നത് വളരെ നല്ലതായിരിക്കും. ടേക്ക്അവേ #1: വോട്ടിംഗ് തീരുമാനങ്ങളെടുക്കുന്ന മോഡൽ —ഡിസെൻട്രലൈസേഷന്റെയും ഡെലിഗേഷന്റെയും ഡിഗ്രികൾ — തീരുമാനം എടുക്കുന്ന മോഡൽ ആയി പൊരുത്തപ്പെടുത്തുക. ടേക്ക്അവേ #2: സ്ട്രാറ്റജി കൂടുതൽ ഡിസെൻട്രലൈസേഷൻ സംഭവിക്കുമ്പോഴും തീരുമാനങ്ങൾ സ്ട്രാറ്റജി പോലെ നയിക്കപ്പെടുന്നതിനായി മുൻഗണനാ ചട്ടക്കൂടുകൾ നേരത്തെ തന്നെ സൃഷ്ടിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. ടേക്ക്അവേ #3: ട്രഷറി ഫ്ലെക്സിബിൾ ആയതും ലക്ഷ്യബോധമുള്ളതുമായ ഫണ്ടിംഗ് ഘടനകൾ സൃഷ്ടിക്കുക. ടേക്ക്അവേ #4: ഉത്തരവാദിത്തം നിർദ്ദേശങ്ങളും ആശയങ്ങളും ഒരിക്കൽ നിർവ്വഹിച്ച്‌ കഴിഞ്ഞാൽ അതിനു വേണ്ട റിവാർഡ് ലഭിക്കും; മത്സരം, വേഗത, പരീക്ഷണം എന്നിവ പ്രാപ്തമാക്കുന്നതിന് DAO-യിൽ ഒരു "Do-ocracy" സ്ഥാപിക്കുക. ടേക്ക്അവേ #5: ഓർഗനൈസേഷണൽ അധികാര ഘടനകളെ അവയുടെ നിലനിൽപ്പ് അവഗണിക്കുന്നതിനുപകരം പൂർണമായി അതിനെ നിർവചിക്കാൻ നോക്കുക. അവരെ നിയന്ത്രിക്കാനുള്ള വഴിയാണിത്. [ഈ വിഷയത്തെക്കുറിച്ചുള്ള ഈ ലേഖനമാണ് ബോണസ് ആയി വായിക്കാൻ നൽകുന്നത്‌]. ടേക്ക്അവേ #6: കൺട്രിബ്യുട്ടർസ് ** തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും കൺട്രിബ്യുട്ടർസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. അതനുസരിച്ച് ഉത്തരവാദിത്തവും നഷ്ടപരിഹാര ഘടനകളും നടപ്പിലാക്കുക. ടേക്ക്അവേ #7: ഡിസെൻട്രലൈസെഷനിലേക്കുള്ള പാത പുരോഗമനപരമായ ഡിസെൻട്രലൈസഷൻ ലക്ഷ്യമെങ്കിൽ, നിയന്ത്രണത്തിന്റെ അതിരുകളെക്കുറിച്ചും മുന്നോട്ടുള്ള പാതയെക്കുറിച്ചും സുതാര്യത നിലനിർത്തുക. ടേക്ക്അവേ #8: നയം പരിവർത്തനക്ഷമത (ട്രാൻസ്ഫോർമിറ്റി) നിലനിർത്തുക, അതുവഴി ഭരണത്തിന് പ്രതിപ്രവർത്തനത്തിന് പകരം പ്രതികരിക്കാനും പൊരുത്തപ്പെടാനും കഴിയും. ടേക്ക്അവേ #9: ടൂളിംഗ് എല്ലാ കൺട്രിബ്യുട്ടർസിനും ഫീഡ്‌ബാക്ക് നൽകാനും ആക്‌സസ് ചെയ്യാനും പ്രാപ്‌തമാക്കുന്ന ആശയവിനിമയ സംവിധാനങ്ങൾക്ക് മുൻഗണന നൽകണം. ടേക്ക്അവേ #10: ആശങ്കകൾ സംഘർഷം അനിവാര്യമാണ്, അത് തന്നെ ഒരു DAO പരാജയപ്പെടാൻ കാരണമാകില്ല. നിയമസാധുത അല്ലെങ്കിൽ ലെജിറ്റിമസി ആണ് വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഒപ്റ്റിമിസം കളക്റ്റീവ് നടത്തിയ ഗവേഷണ കണ്ടെത്തലുകൾ വളരെ ഉപയോഗപ്രദമാണ്, എന്നാൽ അതിലും കൂടുതൽ ഉപയോഗപ്രദമായത്, അടിസ്ഥാന ഡാറ്റാസെറ്റ് എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന വിധത്തിൽ സംയോജിപ്പിച്ച് ക്യൂറേറ്റ് ചെയ്‌തിരിക്കുന്നു എന്നതാണ്. ഇത് വളരെ നല്ല നിലവാരമുള്ള ഗവേഷണ പരിശീലനമാണ്, ഇത് ആർക്കൈവിനു വേണ്ടിയുള്ള ശ്രമങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. യഥാർത്ഥ ഡോക്യുമെന്റേഷനിലേക്കുള്ള ലിങ്കുകൾ കണ്ടെത്താൻ, കളക്ടീവ് DAO ആർക്കൈവ്സ് സൈറ്റിലേക്കുള്ള സന്ദർശകർക്ക് (നോഷനിൽ സ്ഥാപിച്ചിരിക്കുന്നു) കാറ്റഗറി , DAO അല്ലെങ്കിൽ പ്രൊപ്പോസലിന്റെ തലക്കെട്ടു എന്നിവ പ്രകാരം ബ്രൗസ് ചെയ്യാൻ കഴിയും. നോഷൻ സേർച്ച് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിലും, നിങ്ങൾ തിരയുന്ന ഒരു നിർദ്ദിഷ്ട പദമോ DAO ഉണ്ടെങ്കിലോ, ഒരു ലളിതമായ Ctrl/Cmd F സെർച്ചിലൂടെ അത് കണ്ടെത്താൻ സാധിക്കുന്നു. അതുപോലെ, ഒരു പ്രത്യേക DAO-യുടെ ഭരണ ടൈംലൈനിൽ താൽപ്പര്യമുള്ളവർക്ക് ഗവേണൻസ് ടൈംലൈൻ വഴി ഇത് ആക്‌സസ് ചെയ്യാൻ കഴിയും, ഇത് നോഷൻ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും മാസാമാസം ഫോർമാറ്റിലേക്ക് മാപ്പ് ചെയ്യുന്നു. ഈ വിഭവം DAO ചരിത്രത്തിന്റെ ഒരു ലെഗസി സ്‌നാപ്പ്‌ഷോട്ട് മാത്രമല്ല - ഒപ്റ്റിമിസം ഫൗണ്ടേഷൻ ഇത് സജീവമായി പരിപാലിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കലക്റ്റീവ് DAO ആർക്കൈവ്സ്: ഒപ്ടിമിസം ഗവേണൻസ് ടൈംലൈനിന്റെ സ്ക്രീൻഷോട്ട് ടാർഗെറ്റുചെയ്‌ത കണ്ടെത്തലിന്റെയും ബ്രൗസ്-പ്രാപ്‌തമാക്കിയ സെറിൻഡിപിറ്റിയുടെയും ഈ സംയോജനം, എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള DAO-കളെയും ഡിസെൻട്രലൈസേഷന്റെ മികവ് പിന്തുടരുന്നതിന് സഹായിക്കുന്ന വിലയേറിയതും ചരിത്രപരമായതും ആയ ഒരു റെക്കോർഡ് സൃഷ്ടിക്കുന്നു. — കൺഫ്യൂഷ്യസ് ഒപ്റ്റിമിസം കളക്റ്റീവിന്റെ ഷെയേർഡ് വിഷൻ, "ഒരുമിച്ച്, സഹകരിച്ചുള്ള, സഹകരിച്ചുള്ള സൈബർസ്പേസിന്റെ ഭാവി ഞങ്ങൾ സൃഷ്ടിക്കും", കളക്റ്റീവ് DAO ആർക്കൈവ്സിലൂടെ യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു. ……………………………………… രചയിതാവും ഡിസൈനറും ബയോ ബാങ്ക്ലെസ് DAOയിലെ എഴുത്തുകാരനും എഡിറ്ററും ഡിസൈനറുമാണ് ട്രെക്കറ്റ്. ഈ അറിവ് മറ്റുള്ളവരുമായി എങ്ങനെ ആശയവിനിമയം നടത്താം എന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, web3-നെ കുറിച്ച് പഠിക്കാൻ താല്പര്യമുള്ള വ്യക്തി. എഡിറ്റർ ബയോ ബാങ്ക്ലെസ് പബ്ലിഷിംഗിലെ ഒരു എഴുത്തുകാരനും സ്റ്റാഫ് എഡിറ്ററും ഉള്ളടക്ക മാനേജരുമാണ് കോർണെക്റ്റ്. ക്രിപ്‌റ്റോ, വെബ്‌3, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ താല്പര്യം ## Publication Information - [Bankless Malayalam ](https://paragraph.com/@bankless-malayalam/): Publication homepage - [All Posts](https://paragraph.com/@bankless-malayalam/): More posts from this publication - [RSS Feed](https://api.paragraph.com/blogs/rss/@bankless-malayalam): Subscribe to updates