
പ്രിയ സുഹൃത്തുക്കളെ,
ലയർ 2 മുന്നോട് കുതിച്ചുകൊണ്ടിരിക്കാണ്. അതിൽ സംശയമൊന്നുമില്ല. ഒൻപതു മില്യണിന് മുകളിൽ USDC ലോക്ക് ചെയ്തിരിക്കുന്നതിനാൽ, കുറച്ചൂടെ കെട്ടുറപ്പുള്ള ഒരു നിലയിലേക്ക് ലയർ 2 മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരുപാട് ഫൺ ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, ഓൺ ചെയിൻ സമ്മർ കഴിഞ്ഞപോയേക്കും ഒരുപാടു ക്രിയേറ്റീവ് ക്യാമ്പയിൻസ് അതുപോലെ NFT മിന്റിങ് ഇതിനാൽ സാധ്യമായി. ഇത് എക്കോസിസ്റ്റത്തിന്റെ വളർച്ചയ്ക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്.
കുറച്ചുകൂടെ പ്രധാനപ്പെട്ട ഒരു വിഷയം ലയർ 2 -ൽ എന്തെന്നാൽ തുടർച്ചയായുള്ള മെച്ചപ്പെടുത്തൽ അനിവാര്യമാണെന്നുള്ളതാണ്. ഒപ്റ്റിമിസം കളക്ടീവ്, അതിന്റെ റിട്രോആക്ടീവ് പബ്ലിക് ഗുഡ്‌സ് ഫണ്ടിംഗ് മാതൃകയിലേക്കുള്ള ഒരു ആവർത്തന സമീപനത്തിലൂടെ, പരമ്പരാഗത 'പ്ലാൻ, ചെയ്യുക, ചെക്ക്, ആക്റ്റ്' സൈക്കിളിനെ പ്രതിനിധീകരിക്കുന്നു, എന്നാൽ "ഓരോ സൈക്കിളിലും ഇമ്പാക്റ്റിനാൽ നയിക്കപ്പെടുന്ന വിപുലീകരണം " എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പ്രതീക്ഷയുടെ ആത്മാവ് നൽകുന്നു. ഈ ലക്കത്തിന്റെ എഡിറ്റോറിയലിൽ, റൗണ്ടുകൾ 1-ലും 2-ലും എന്താണ് നടന്നതെന്നും RetroPGF 3-നായി എന്താണ് നമ്മളെ കാത്തിരിക്കുന്നതെന്നും അറിയാൻ കൂടുതൽ വായിക്കുക.
പുതുതായി കണ്ടെത്തിയ അന്യഗ്രഹ ജീവികളെ മാറ്റിനിർത്തിയാൽ, ഈ ആഴ്ചകളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കുമ്പോൾ അതിൽ മുന്നിട്ട് നിൽക്കുന്നത്, വിറ്റാലിക് ബ്യൂട്ടറിൻ തന്റെ x അക്കൗണ്ടിന്റെ നിയന്ത്രണം താത്കാലികമായി നഷ്‌ടപ്പെട്ടുവെന്നും ബിറ്റ്‌കോയിനിൽ ഒറ്റ ഇടപാട് ഫീസായി 20 ബിടിസി അബദ്ധത്തിൽ അടയ്‌ക്കാമെന്നും ഒക്കെ ഉള്ള വാർത്തകളാണ് പക്ഷേ ഇതെല്ലാം വല്ല്യ കാര്യമാക്കേണ്ടതില്ല.ലെയർ 2 സംഭവങ്ങളുടെ വേഗതയിലുള്ള അറിവ് കൈവരിക്കാൻ വായിക്കുക, മറ്റൊരു ലെയർ 2 അവലോകനത്തിനായി ഞങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുന്നതായിരിക്കും.
കൺട്രിബ്യുട്ടർസ് : Warrior, jengajojo, thinkDecade, trewkat, HiroKennelly

**✅ ആക്ഷൻ ഐറ്റംസ് **
🏃♀️ ജെസ്സി പൊള്ളാക്ക്, ഡേവിഡ് ഹോഫ്മാൻ, ബെൻ ജോൺസ് എന്നിവർക്കൊപ്പമുള്ള 'ഓൺചെയിൻ ആണ് പുതിയ ഓൺലൈൻ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ടോക്ക് കാണുമ്പോൾ പെർമിഷൻലെസ്സ് ഫോമോ (നഷ്ടപ്പെടുമോ എന്ന പേടി ) ഒഴിവാക്കാം.
🔔 പ്രോജക്റ്റ് രജിസ്ട്രേഷനെ കുറിച്ച് അറിയിക്കുന്നതിന് ഒപ്റ്റിമൈസത്തിന്റെ RetroPGF വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക.
🔥 ചൂടുള്ള വാർത്ത
ഓപ്പറയുടെ (വെബ് ബ്രൗസർ) മിനിപേയുടെ സമാരംഭം സെലോ പ്രഖ്യാപിച്ചു. MiniPay ആഫ്രിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ web3-ലേക്ക് ഉൾപ്പെടുത്തുന്നതിനായി സെലോയിൽ നിർമ്മിച്ച ഒരു പുതിയ സ്റ്റേബിൾകോയിൻ വാലറ്റാണ്!
ആഫ്രിക്കയിലുടനീളമുള്ള ഓപ്പറ മിനിയുടെ ഉയർന്ന ഉപയോഗവും സ്റ്റേബിൾകോയിൻ കൈമാറ്റങ്ങളുടെ ഫ്രിക്ഷൻ കുറയ്ക്കാനുള്ള സെലോയുടെ ആഗ്രഹവും ആളുകൾക്ക് അവരുടെ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് പേയ്‌മെന്റുകൾ അയയ്‌ക്കാനും dApp-കൾ ആക്‌സസ് ചെയ്യാനും ഈ നോൺ-കസ്റ്റോഡിയൽ വാലറ്റിനെ എളുപ്പമുള്ള മാർഗമാക്കി മാറ്റുന്നുവെന്ന് സെലോയുടെ റെനെ റെയിൻസ്‌ബെർഗ് പറഞ്ഞു.
സെലോ ബ്ലോഗ് പറയുന്നതനുസരിച്ച്, "മിനിപേ -യുടെ റോൾഔട്ട് നൈജീരിയയിൽ ആരംഭിക്കുന്നു, കെനിയ, ഘാന, ദക്ഷിണാഫ്രിക്ക, കൂടാതെ വരും മാസങ്ങളിൽ ആഫ്രിക്ക മുഴുവൻ വ്യാപിക്കും".

🏛 ഗവെർണൻസ്
💬 **നിലവിൽ ചർച്ച ചെയുന്ന പ്രൊപോസൽസ് **
**ആര്ബിട്രം **
ARB ലോക്ക് ചെയ്യാൻ തയ്യാറുള്ള ഉപയോക്താക്കൾക്ക് മൊത്തം ARB വിതരണത്തിന്റെ 1.75% വാർഷിക പണപ്പെരുപ്പം ഉത്തരവാദിത്തത്തോടെ വിതരണം ചെയ്യുന്ന ഒരു സ്റ്റേക്കിംഗ് കരാർ അവതരിപ്പിക്കാൻ ഈ പ്രൊപോസൽ നിർദ്ദേശിക്കുന്നു.
ആർബിട്രം DAO യ്ക്ക് ARB യുടെ മൊത്തം വിതരണത്തിന്റെ 2% വരെ പ്രതിവർഷം പണപ്പെരുപ്പമായി കണക്കാക്കാനും അവർ അനുയോജ്യമെന്ന് തോന്നുന്ന വിധത്തിൽ ഇത് ഉപയോഗിക്കാനും അർഹതയുണ്ട്. എന്നിരുന്നാലും, മിന്റ് ഫംഗ്‌ഷൻ ഇതുവരെ ലഭ്യമല്ലാത്തതിനാൽ, ആർബിട്രം DAO ട്രഷറിയിൽ നിന്നുള്ള തത്തുല്യമായ തുക ഉപയോഗിച്ച് ARB ലോക്കറുകൾക്കിടയിൽ ഇത് വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും ഈ പ്രൊപ്പോസലിന്റെ രചയിതാക്കൾ നിർദ്ദേശിക്കുന്നു. 2024 മാർച്ച് 15-ന് വാർഷിക മിന്റ് ഫംഗ്‌ഷൻ ലഭ്യമാകുമ്പോൾ ട്രഷറിയിൽ നിന്ന് ഉപയോഗിക്കുന്ന ഫണ്ട് മിന്റിങ്ങിലൂടെ നികത്തപ്പെടും.
റിക്വസ്റ്റ് ഫോർ കമന്റ് : ARB സ്റ്റാക്കിങ് ആക്ടിവേറ്റ് ചെയ്യാനുള്ള പ്രൊപോസൽ
സ്മാർട്ട് ബഗ് ബൗണ്ടി പ്രോഗ്രാമുകൾ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമാണ് . മാന്റിൽ സ്മാർട്ട് കരാറുകൾ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഹാക്കർമാർ/ഓഡിറ്റർമാർക്ക് വേണ്ടി Hats Protocol-ൽ ഒരു ഇൻസെന്റീവ് പൂൾ സൃഷ്ടിക്കാൻ ഈ നിർദ്ദേശം ലക്ഷ്യമിടുന്നു. മാന്റിലിന് ഉത്തരവാദിത്തമുള്ള ദുർബലത വെളിപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് വോൾട്ടിൻെറ ലക്ഷ്യം. ലിക്വിഡിറ്റി അനുമതിയില്ലാതെ ആഡ് ചെയ്യാം ($MNT കൂടാതെ/അല്ലെങ്കിൽ വിളവ് നൽകുന്ന ടോക്കണുകൾക്കൊപ്പം) കൂടാതെ ലിക്വിഡിറ്റി മൈനിംഗ് പ്രോഗ്രാം സമാരംഭിച്ചുകഴിഞ്ഞാൽ LP-കൾക്ക് $HAT ടോക്കണുകൾ സമ്മാനമായി ലഭിക്കും.
[ചർച്ച] Hats Fin-ന്റെ ബഗ് ബൗണ്ടി വോൾട്ട് നിർദ്ദേശം
സജീവമായ ആർബിട്രം പ്രോട്ടോക്കോളുകൾ ലക്ഷ്യമിട്ട് 75,000,000 ARB വരെ DAO- ധനസഹായം നൽകുന്ന ഇൻസെന്റീവുകൾ വിതരണം ചെയ്യുന്നതിനുള്ള ഒറ്റത്തവണ നടക്കേണ്ട കമ്മ്യൂണിറ്റിയിലെ അംഗങ്ങളാൽ സൃഷ്‌ടിച്ച പ്രോഗ്രാമിന്റെ രൂപരേഖ ഈ നിർദ്ദേശം നൽകുന്നു.
🪂 എയർഡ്രോപ്പ് സ്റ്റേഷൻ

📈 ഡാറ്റ
മൊത്തം മൂല്യം L2-കളിൽ ലോക്ക് ചെയ്‌തത്

ലോക്ക് ചെയ്ത മൊത്തം മൂല്യമനുസരിച്ച് മികച്ച പത്ത് പ്രോജക്റ്റുകൾ:

🔭 പ്രോജക്റ്റ് വാച്ച്
ആർബിട്രം
കഴിഞ്ഞ 7 ദിവസങ്ങളിൽ TVL-ന്റെ മികച്ച പ്രോജക്ടുകൾ

ഏത് പ്രോട്ടോക്കോളുകളിലേക്കാണ് ഉപയോക്താക്കൾ ഒഴുകുന്നത്?

**ഒപ്ടിമിസം **
കഴിഞ്ഞ 7 ദിവസങ്ങളിൽ TVL-ന്റെ മികച്ച പ്രോജക്ടുകൾ

കഴിഞ്ഞ 7 ദിവസങ്ങളിലെ യുസർ അക്കൗണ്ടുകളുടെ മുൻനിര പ്രോജക്റ്റുകൾ

**zkSync era **
കഴിഞ്ഞ 7 ദിവസങ്ങളിൽ TVL-ന്റെ മികച്ച പ്രോജക്ടുകൾ

zkEVM
കഴിഞ്ഞ 7 ദിവസങ്ങളിൽ TVL-ന്റെ മികച്ച പ്രോജക്ടുകൾ

Source: DefiLlama
ഒപ്റ്റിമിസം കളക്ടീവിന്റെ RetroPGF നെ കുറിച്ചുള്ള പഠനം
**രചയിതാവ് **: sandeepdas

റിട്രോആക്ടീവ് പബ്ലിക് ഗുഡ്‌സ് ഫണ്ടിംഗിനായുള്ള ഒപ്റ്റിമിസം ഫൗണ്ടേഷന്റെ അനുയായി നിങ്ങളാണെങ്കിൽ, 2023 ജൂണിൽ 3-ാം റൗണ്ട് - RetroPGF 3 - പ്രഖ്യാപിച്ചതായി നിങ്ങൾക്ക് ഇതിനകം തന്നെ അറിഞ്ഞിരിക്കണം. എന്തായാലും, ഈ പ്രോസസ്സിനെക്കുറിച്ച് കൂടുതലറിയാനും പഠിക്കാനും വായിക്കുക, പ്രത്യേകിച്ചും ഓരോ RetroPGF റൗണ്ടും അവസാനത്തേതിൽ നിന്നുള്ള പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
തുടർച്ചയായതും ആവർത്തിച്ചുള്ളതുമായ ഗവെർനൻസ് മെച്ചപ്പെടുത്തലിന്റെ പ്രിൻസിപ്പലിന് അനുസൃതമായി, ഫൗണ്ടേഷൻ 1 മുതൽ 3 വരെയുള്ള റൗണ്ടുകളിലൂടെ റിട്രോആക്ടീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗിന്റെ ഡയനാമിക്‌സും പ്രോസസും നിരന്തരം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മുഴുവൻ ഒപ്റ്റിമിസം കളക്റ്റീവ് സമ്പദ്‌വ്യവസ്ഥയുടെ പിന്നിലെ ഡ്രൈവിംഗ് ഫണ്ടിംഗ് മെക്കാനിസമായി മാറുന്നതുവരെ RetroPGF ഇടയ്ക്കിടെ തുടർച്ചയായി പ്രവർത്തിക്കും. ഇതൊരു ആവർത്തന പ്രക്രിയയാണ്. ഓരോ റൗണ്ടും അടിസ്ഥാനം നിരീക്ഷിക്കാനും പഠിക്കാനും ആവർത്തിക്കാനുമുള്ള അവസരമാണ്. ഈ തത്വം ഒപ്റ്റിമിസം ഫൗണ്ടേഷൻ നന്നായി പറയുന്നുണ്ട് :
“മുഴുവൻ ഒപ്റ്റിമിസം കളക്റ്റീവ് സമ്പദ്‌വ്യവസ്ഥയുടെ പിന്നിലെ ഡ്രൈവിംഗ് ഫണ്ടിംഗ് മെക്കാനിസമായി മാറുന്നതുവരെ റെട്രോപിജിഎഫ് ഇടയ്ക്കിടെ തുടർച്ചയായി പ്രവർത്തിക്കും. ഇതൊരു ആവർത്തന പ്രക്രിയയാണ്. ഓരോ റൗണ്ടും മുൻ റൗണ്ടിലെ വിജയങ്ങളെയും പോരായ്മകളെയും അടിസ്ഥാനമാക്കി നിരീക്ഷിക്കാനും പഠിക്കാനും ആവർത്തിക്കാനുമുള്ള അവസരമാണ്”
RetroPGF റൗണ്ടുകളുടെ ജനപ്രീതി ഓരോ റൗണ്ട് തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു . ചില കണക്കുകൾ പ്രകാരം അത് വളരെ പ്രകടമാണ്.
RetroPGF 1 :
76 പദ്ധതികൾ നാമനിർദ്ദേശം ചെയ്തു
58 പദ്ധതികൾക്ക് ധനസഹായം ലഭിച്ചു
ശരാശരി ഫണ്ടിംഗ് ലഭിച്ചത് : $14,670
മികച്ച 10% പ്രോജക്റ്റുകൾക്ക് ലഭിച്ച ഫണ്ടിംഗ്: $36,919
RetroPGF 2
195 പ്രോജക്ടുകൾ നാമനിർദ്ദേശം ചെയ്തു
195 പദ്ധതികൾക്ക് ധനസഹായം ലഭിച്ചു
മീഡിയൻ ഫണ്ടിംഗ് ലഭിച്ചത് : 22,825 ഒ.പി
മികച്ച 10% പ്രോജക്റ്റുകൾക്ക് ലഭിച്ച ധനസഹായം: 140,000 OP
RetroPGF റൗണ്ടുകളുടെ ജനപ്രീതി വർദ്ധിച്ചതിനാൽ, ബാഡ്‌ജ് ഹോൾഡർമാരുടെ എണ്ണവും വർദ്ധിച്ചു - ഓരോ റൗണ്ടിലും ഫണ്ടിംഗ് വിതരണത്തിനായി വോട്ടുചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്ന OP ടോക്കൺ ഉടമകൾ ആണ് ബാഡ്ജ് ഹോൾഡേഴ്സ് എന്നറിയപ്പെടുന്നത്. RetroPGF റൗണ്ട് 1-ന് 24 ബാഡ്‌ജ് ഹോൾഡർമാർ ഉണ്ടായിരുന്നു, റൗണ്ട് 2-ൽ 71 പേർ പങ്കെടുത്തു, റൗണ്ട് 3-ൽ 208 കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വോട്ടിംഗ് ബാഡ്‌ജുകൾ നൽകാനുള്ള വാഗ്ദാനം ആണ് നൽകപ്പെട്ടിട്ടുള്ളത്. ഓരോ റൗണ്ടിന്റെയും വളർച്ചയ്‌ക്കൊപ്പം, ബാഡ്‌ജ് ഹോൾഡർമാർ ഓരോ പ്രൊജെഴ്‌സിറ്റിന്റെയും മെറിറ്റ് അനുസരിച്ച് മൂല്യനിർണ്ണയത്തിലേക്ക് കൊണ്ടുവരുന്ന സൂക്ഷ്മപരിശോധന, വൈദഗ്ധ്യം, അനുഭവം എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളിൽ അനുബന്ധമായ മാറ്റങ്ങളും വികാസവും ഉണ്ടായിട്ടുണ്ട്.
RetroPGF എന്ന ആശയം ഇപ്പോഴും ശൈശവാവസ്ഥയിലാണെങ്കിലും, ഈ ഉദ്യമത്തിന് മെറിറ്റ് ഉണ്ടെന്നതിൽ സംശയമില്ല. വിറ്റാലിക് ബ്യുട്ടറിന് RetroPGF 1-ന്റെ വിശദമായ എന്നാൽ പോസിറ്റീവ് അവലോകനം എഴുതി, അത് റൗണ്ട് വിജയമാക്കി, എന്നാൽ ബാഡ്ജ് ഹോൾഡർമാരുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നത് പോലുള്ള ചില മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്നുള്ള RetroPGF 2 -ൽ , ഒപ്ടിമിസം ഫൌണ്ടേഷൻ സ്വയം വിശകലനം ചെയ്തു വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു: RetroPGF2: പഠനങ്ങളും പ്രതിഫലനങ്ങളും. ചില രസകരമായ കണ്ടെത്തലുകൾ ഇവയാണ്:
വല്ല്യ ഇമ്പാക്ട് എന്ന് പറയപ്പെടുന്ന പ്രൊജെക്ടുകളും മോഡറേറ്റ് ഇമ്പാക്ട് എന്ന പ്രൊജെക്ടുകളും ഗ്രാന്റ് അടിസ്ഥാനത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ( റൌണ്ട് 1 പോലെ തന്നെ).
ടോക്കൺ അലോക്കേഷൻ ഒന്നാം റൌണ്ടിനേക്കാൾ രണ്ടാം റൌണ്ടിൽ ടോക്കൺ വിഹിതം വളരെ വലുതായിരുന്നു. ആദ്യ റൗണ്ടിൽ, നോമിനേറ്റഡ് ആയ 76 പ്രോജക്റ്റുകളിൽ 58 എന്നതിനും വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമത്തേതിൽ, നോമിനേറ്റഡ് ആയ 195 പ്രോജക്ടുകൾക്കെല്ലാം വോട്ട് ലഭിച്ചു.
ഇൻഫ്രാസ്ട്രക്ചറും വിദ്യാഭ്യാസവും ഉൾപ്പെടെ ഒന്നിലധികം ഡൊമെയ്‌നുകളിൽ വ്യാപിച്ചുകിടക്കുന്ന ധനസഹായത്തോടെയുള്ള റൗണ്ട് 2 പ്രോജക്‌റ്റുകളുടെ തരങ്ങൾ ഒന്നിലധികം പ്രദേശങ്ങളിലും ഭാഷകളിലും പ്രവർത്തിക്കുന്നു. ഫണ്ടിംഗിനായി വോട്ട് ലഭിച്ച 58 പ്രോജക്റ്റുകളും ടെക്നോളജി പ്രോജക്റ്റുകളായിരുന്ന റൗണ്ട് 1-നെ അപേക്ഷിച്ച് ഇത് ഒരു മെച്ചമായിരുന്നു.
വളരെ വൈവിധ്യമാർന്നതും വലുതുമായ പല പ്രൊജെക്ടുകളിലേക്കും RetroPGF 2 വഴി പോസിറ്റീവ് ഇമ്പാക്ട് സൃഷ്ടിക്കാൻ സാധിച്ചെങ്കിലും, അതിൽ തന്നെ പല കടമ്പകൾ ഉണ്ടായിരുന്നു. ഈ കടമ്പകളിൽ വളരെ പ്രധാനപ്പെട്ടത് നോമിനേഷൻ പ്രോസസ്സ് ആയിരുന്നു, അതുപോലെ തന്നെ പ്രൊജക്റ്റ് ടീമുകളിൽ നിന്ന് ലഭിക്കേണ്ട വിവരങ്ങളുടെ ലഭ്യത എന്നിവ ഒരു പ്രശ്‌നമായിരുന്നു എന്തെന്നാൽ ബാഡ്‌ജ്‌ഹോൾഡേഴ്സിന് വോട്ട് ചെയ്യാൻ തീരുമാനം എടുക്കാൻ പര്യാപ്തമായ ഇൻഫർമേഷൻ കുറവായിരുന്നു.
തുടരെ ഉള്ള പഠനങ്ങയുടെയും മനസിലാക്കലുകളുടെയും അടിസ്ഥാനത്തിൽ അതിന്റെ പ്രിൻസിപ്പൽസ് നടപ്പിലാക്കാൻ RetroPGF-3 ൽ അതിന്റെ മാറ്റങ്ങൾ ഒപ്ടിമിസം ഫൌണ്ടേഷൻ കൊണ്ടുവന്നു - പ്രൊജക്റ്റ് നോമിനേഷൻ ആയാലും അതിന്റെ ഇവള്അഷൻ പ്രക്രിയ ആയതും ഇത് പ്രകടമാകും. ഈ മാറ്റങ്ങളുടെ അല്ലെങ്കിൽ ഇമ്പ്രൂവ്മെന്റ്സ് എന്താണെന്നു ചുരുക്കി പറഞ്ഞാൽ :
ഓരോ പ്രോജക്റ്റ് നാമനിർദ്ദേശ വിഭാഗത്തിനും പ്രധാന വിജയ മാനദണ്ഡം. വ്യാഖ്യാനത്തിനും ചർച്ചയ്ക്കും കൂടുതൽ ഗ്രാനുലാർ നിർവചനത്തിനും ഇടം നൽകുമ്പോൾ തന്നെ ഇത് വഴി ബാഡ്ജ് ഹോൾഡർമാരെ വിന്യസിക്കാൻ സഹായിക്കുക എന്നതാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്.
മികച്ച ഡാറ്റ ശേഖരിക്കുന്നതിനുള്ള ഘടനാപരമായ പ്രോജക്റ്റ് ആപ്ലിക്കേഷനുകളും ഇഷ്ടാനുസൃതമായി നിർമ്മിച്ച വോട്ടിംഗ് ആപ്ലിക്കേഷനിലൂടെ മികച്ച വോട്ടിംഗ് UX ഉം .
കമ്മ്യൂണിറ്റിയുടെ ഗവേഷണവും വൈദഗ്ധ്യവും സംയോജിപ്പിക്കാൻ ബാഡ്‌ജ് ഹോൾഡർമാരെ അനുവദിക്കുന്നതിന് കമ്മ്യൂണിറ്റിയിൽ അടിസ്ഥപ്പെടുത്തിയ ശുപാർശകൾക്കും ക്യൂറേഷനുമുള്ള ഒരു പ്രക്രിയ കൊണ്ടുവരുന്നു.
തുടക്കമെന്ന നിലയിൽ, നോമിനേഷൻ സമയത്ത് പ്രോജക്റ്റുകളുടെ വിഭാകീകരണം കൂടുതൽ മൂർച്ചയുള്ളതാക്കുകയും RetroPGF-3 ന്റെ ഉദ്ദേശ്യം വ്യക്തമായി അറിയിക്കുകയും ചെയ്തു:
RetroPGF-3, ഒപ്ടിമിസം വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിച്ച സംഭാവനകൾക്ക് പ്രതിഫലം നൽകുന്നതിന് 30m OP ടോക്കണുകൾ അനുവദിക്കും.
ഒപ്റ്റിമിസം ഡോക്യുമെന്റേഷനിൽ നിന്ന് ഇവിടെ പുനർനിർമ്മിച്ച നാല് വിഭാഗങ്ങൾക്ക് കീഴിൽ പ്രോജക്റ്റുകൾ നാമനിർദ്ദേശം ചെയ്യാവുന്നതാണ്
OP സ്റ്റാക്ക്: OP സ്റ്റാക്കിന്റെ കാര്യക്ഷമത, സുരക്ഷ, പ്രതിരോധശേഷി, അവബോധം എന്നിവ വർദ്ധിപ്പിച്ച പ്രവൃത്തി.
കളക്ടീവ് ഗവേണൻസ്: ഒപ്റ്റിമിസം കളക്ടീവിന്റെ ഭരണ പങ്കാളികൾക്ക് സ്വാധീനം നൽകിയ അല്ലെങ്കിൽ പുതിയ ഭരണ പങ്കാളികളെ കളക്ടീവിലേക്ക് കൊണ്ടുവരാൻ സഹായിച്ച പ്രവൃത്തി.
ഡെവലപ്പർ ഇക്കോസിസ്റ്റം: ഒപ്റ്റിമിസം കളക്ടീവിലെ ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് സ്വാധീനം നൽകിയ അല്ലെങ്കിൽ പുതിയ ഡവലപ്പർമാരെ കളക്ടീവിലേക്ക് കൊണ്ടുവരാൻ സഹായിച്ച വർക്ക്.
അന്തിമ ഉപയോക്തൃ അനുഭവവും അഡോപ്ഷനും: ഒപ്റ്റിമിസം കളക്ടീവിലെ അന്തിമ ഉപയോക്താക്കൾക്ക് സ്വാധീനം നൽകിയ അല്ലെങ്കിൽ പുതിയ അന്തിമ ഉപയോക്താക്കളെ കളക്റ്റീവിലേക്ക് കൊണ്ടുവരാൻ സഹായിച്ച പ്രവൃത്തി.

വോട്ടിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ബാഡ്‌ജ് ഹോൾഡർമാർക്കുള്ള മാനുവൽ ഡാറ്റാ എൻട്രി കുറയ്ക്കുന്നതിനും, ഇനിപ്പറയുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഡെവലപ്പർമാരെ ക്ഷണിക്കുന്നതിനായി ഫൗണ്ടേഷൻ 150,000 OP യുടെ അടിസ്ഥാന ഗ്രാന്റ് അനുവദിക്കുന്നു:
ലക്ഷ്യം 1: RetroPGF-ലെ ബാഡ്‌ജ്‌ഹോൾഡർമാരുടെ പ്രോജക്‌റ്റുകൾ കണ്ടെത്തുന്നതിനും വോട്ടുചെയ്യുന്നതിനും പ്രാപ്‌തമാക്കുന്ന ഒരു ഫ്രണ്ട്-എൻഡ് നിർമ്മിക്കുക. ഫ്രണ്ട്‌എൻഡ് Ethereum അറ്റസ്റ്റേഷൻ സേവനവും ഡാറ്റ വായിക്കാൻ ഓൺചെയിൻ, ഓഫ്‌ചെയിൻ ഉറവിടങ്ങളുടെ (സ്റ്റോറേജ് ബക്കറ്റ്, IPFS മുതലായവ) സംയോജനവും ഉപയോഗിക്കും.
ലക്ഷ്യം 2: ബാഡ്‌ജ്‌ഹോൾഡർ വോട്ടുകൾ പിടിച്ചെടുക്കാനും സംഭരിക്കാനും ആവശ്യമായ ബാക്കെൻഡ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ആപ്ലിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഹോസ്റ്റു ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
RetroPGF 3-നുള്ള വോട്ടിംഗ് 2023-ൽ ആരംഭിക്കാനിരിക്കെ, പ്രോജക്റ്റ് വിവരണം / വിവരങ്ങൾ (പുതിയ പ്രോജക്റ്റ് സൈൻഅപ്പ് ഫോം വഴി), വ്യക്തമായ വോട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ (വോട്ടിംഗ് സമയത്തോട് അടുത്ത് OP ബാഡ്‌ജ് ഹോൾഡർമാരുമായി പങ്കിടും), കൂടാതെ ഗണ്യമായി മെച്ചപ്പെട്ട വോട്ടിംഗ് യൂസ് നൽകുന്നു.
റിട്രോആക്ടീവ് പബ്ലിക് ഗുഡ്സ് ഫണ്ടിംഗിൽ ഒപ്റ്റിമിസം ഫൗണ്ടേഷൻ അതിന്റെ സുപ്രധാന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ, പരിണാമവും മെച്ചപ്പെടുത്തലുകളും RetroPGF 3 മുതൽ RetroPGF 4 വരെ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കവറേജ്, അംഗീകാരം, ആഘാതം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഫൗണ്ടേഷന്റെ സമീപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇത് മുഴുവൻ പബ്ലിക് ഗുഡ്‌സ് ഫണ്ടിംഗ് ഇക്കോസിസ്റ്റത്തിനും ഗുണം ചെയ്യും.
🔥 L2 ഫീസും ചെലവും അപ്ഡേറ്റ്
2023 സെപ്റ്റംബർ 12 വരെയുള്ള ഇടപാട് ഫീസ്:

സെപ്തംബർ 12, 2023 വരെയുള്ള സെക്യൂരിറ്റി കോസ്റ്റുകൾ

