പൊങ്ങിയുമല്പം ചരിഞ്ഞു ചാഞ്ചാടിയും മെല്ലെത്തിരയിലൂടക്കരെയെത്തുന്നൊ- രോർമ്മയിൽ കണ്ണുനീരുപ്പു ചേര്‍ക്കും കടൽക്കാറ്റുപോൽ വീശിയടിക്കുന്ന ചിന്തകൾ. മൗനധ്യാനത്തിലും നിന്റെ കാലൊച്ചകൾ മൗനമുറയുന്നുവോ സഖി നിന്റെ ചുറ്റുംപാറയെക്കെട്ടിപ്പുണർന്നു പിൻ വാങ്ങിടും വീചിയിൽ നൊമ്പരം, നാണക്കുമിളകൾ. വസ്ത്രാഞ്ചലങ്ങളിൽ കൈകളും കാറ്റുമായ് യുദ്ധാന്തസന്ധികൾ, കൈവരി ചേർന്നു നാം നീലത്തിരകളിലുറ്റുനോക്കി, ചിന്ത വേർതിരിച്ചെന്തേ ചികഞ്ഞെടുത്തു. കാലം മറന്നതാമാദ്യാനുരാഗമോ, കാലിൽ കുരുക്കിടും പ്രേമ ചാപല്യമോ !നീയെത്ര ജന്മാന്തരങ്ങളായാത...